Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

എംഎൽഎ ഒന്നിന് 30 കോടി; ബുധനാഴ്ച രാത്രി നിർണായകം; സർക്കാരിനെ മറിച്ചിഡാൻ പ്രലോഭനവുമായി പല എംഎൽഎമാരേയും ബിജെപിയുടെ ആളുകൾ ബന്ധപ്പെട്ടതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്

11 JUNE 2020 10:33 PM IST
മലയാളി വാര്‍ത്ത

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുമ്പേ 10 കോടി കൈയ്യിൽ തരും, സർക്കാരിനെ മറിച്ചിട്ടാൽ ബാക്കി തുക അപ്പോൾ തരുമെന്ന പ്രലോഭനവുമായി പല എംഎൽഎമാരേയും ബിജെപിയുടെ ആളുകൾ ബന്ധപ്പെട്ടതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്.

രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് 25മുതൽ 30 കോടിവരെ രൂപയാണു ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നു അദ്ദേഹം വ്യക്തമാക്കി . കുതിരക്കച്ചവടം ലക്ഷ്യമിട്ടാണു ഗുജറാത്തിലേതടക്കം രാജ്യസഭാ തിരഞ്ഞെടുപ്പുകൾ നീട്ടിവച്ചത്. അദ്ദേഹം ആരോപിച്ചു.

ബുധനാഴ്ച രാത്രി ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ചീഫ് വിപ്പ് മഹേഷ് ജോഷി അഴിമതി വിരുദ്ധ ബ്യൂറോ ചീഫിനു പരാതി നൽകിയിരുന്നു. അന്നു രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, കേന്ദ്ര പ്രതിനിധിയായി എത്തിയ ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല എന്നിവർ യോഗം ചേർന്നിരുന്നു.

തുടർന്നു മുഖ്യമന്ത്രി എംഎൽഎമാരുമായി ചർച്ച നടത്തുകയും എംഎൽഎമാരെ നഗരത്തിനു വെളിയിലെ റിസോർട്ടിൽ എത്തിക്കുകയും ചെയ്തു. സർക്കാരിനെ പിന്തുണയ്ക്കു 12 സ്വതന്ത്രരേയും റിസോർട്ടിലേക്കു മാറ്റി. എംഎൽഎമാരെ സ്വാധീനിക്കുന്നതിനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മുന്നേ തടയിടാൻ ലക്ഷ്യമിട്ടാണ് ഈ നടപടി.

ബിഎസ്പി അംഗങ്ങൾക്കൂടി പാർട്ടിയിൽ ലയിച്ചതോടെ 107 അംഗങ്ങളുണ്ടു കോൺഗ്രസിനു നിയമസഭയിൽ. റിബലുകളായി മൽസരിച്ച 12 സ്വതന്ത്രരുടെ പിന്തുണയും പാർട്ടിക്കുണ്ട്. എങ്കിലും സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതു മുതലാക്കുന്നതിനു ലക്ഷ്യമിട്ടും കർണാടകത്തിലും മധ്യപ്രദേശിലും ഭരണം പിടിച്ചെടുത്ത രാഷ്ട്രീയ നീക്കത്തിനു തുടക്കമിടുന്നതിനും ലക്ഷ്യമിട്ടാണു ബിജെപി തങ്ങളുടെ രണ്ടാം സ്ഥാനാർഥിയെ രംഗത്തിറക്കിയത്. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പടലപ്പിണക്കങ്ങളിലും ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്.

സംസ്ഥാനത്തു മൂന്നു രാജ്യസഭാ സീറ്റുകളിലേക്കു കോൺഗ്രസിന്റെയും ബിജെപിയുടെയും രണ്ടുവീതം സ്ഥാനാർഥികളാണു രംഗത്തുള്ളത്. 200 അംഗ നിയമസഭയിൽ 107 അംഗങ്ങളും 12 സ്വതന്ത്രരുടെ പിന്തുണയുമാണു കോൺഗ്രസിനുള്ളത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണു പാർട്ടിയുടെ സ്ഥാനാർഥികളിൽ ഒരാൾ.
അതേസമയം സർക്കാരിന് ഭീഷണിയൊന്നുമില്ലെന്നും ഗുജറാത്തിലെയും മധ്യപ്രദേശിലെയും സംഭവവികാസങ്ങൾ ആവർത്തിക്കുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പ്രതാപ് സിങ് കച്ചാരിയാവാസ്‍ പറഞ്ഞു. എന്നാൽ സ്വന്തം എംഎൽഎമാരെ വിശ്വാസമില്ലാത്ത കോണ്‍ഗ്രസ് ബിജെപിയെ അനാവശ്യമായി കുറ്റം പറയുകയാണെന്നു സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (5 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (22 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends