ആദ്യരാത്രിയില്‍ വധുവിനെ കട്ടപ്പാര കൊണ്ട് തലയ്ക്കടിച്ചു, രാത്രി മുറിയില്‍ നിന്ന് നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ ഓടിയെത്തിപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെ.. യുവാവിനെ തിരക്കിയപ്പോള്‍ കണ്ടത് തൂങ്ങി മരിച്ചനിലയിലും

ആദ്യരാത്രിയില്‍ വധുവിനെ കട്ടപ്പാര കൊണ്ട് തലയ്ക്കടിച്ചു, രാത്രി മുറിയില്‍ നിന്ന് നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ ഓടിയെത്തിപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെ.. യുവാവിനെ തിരക്കിയപ്പോള്‍ കണ്ടത് തൂങ്ങി മരിച്ചനിലയിലും. ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിവാഹിതരായ തിരുവള്ളൂര്‍ മീഞ്ചൂര്‍ സോമഞ്ചേരി നീതിവാസന്‍ (24), ഭാര്യ ചെന്നൈ എണ്ണൂര്‍ സടയങ്കുപ്പം സന്ധ്യ (20) എന്നിവരാണ് മരിച്ചത്.
രാത്രി മുറിയില്‍നിന്ന് നിലവിളികേട്ട് കുടുംബാംഗങ്ങള്‍ ഓടിയെത്തിയപ്പോഴാണ് സന്ധ്യ തലക്ക് പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. സമീപത്തുനിന്ന് കട്ടപ്പാരയും കണ്ടെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നീതിവാസനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കല്യാണത്തിനു ഒരാഴ്ചയ്ക്കു മുമ്പ് വധുവിന്റെ സഹോദരനുമായി നീതിവാസന്‍ വഴക്കിട്ടിരുന്നതായും കൊലപാതക കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha























