Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

വിവിധ വകുപ്പുകള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടി

12 JUNE 2020 08:07 AM IST
മലയാളി വാര്‍ത്ത

ഇന്‍ഷുറന്‍സ്, ബാങ്കിങ്, സര്‍ഫാസി തുടങ്ങിയ 19 നിയമങ്ങള്‍ക്കുകീഴിലെ 39 വകുപ്പുകള്‍ക്രിമിനല്‍ക്കുറ്റമല്ലാതാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. പ്രതികള്‍ ഹാജരാവാത്തതിനാല്‍ തീര്‍പ്പാകാതെ കിടക്കുന്ന വണ്ടിച്ചെക്ക് കേസുകളുടെ എണ്ണം 35 ലക്ഷത്തോളമാണ്. ഈ സാഹചര്യം പരിഗണിച്ച് ചെക്കുകേസുകള്‍ കഴിവതും കോടതിയിലെത്തുംമുമ്പ് ഒത്തുതീര്‍പ്പാക്കാന്‍ സംവിധാനം വേണമെന്ന് സുപ്രീംകോടതി മാര്‍ച്ചില്‍ നിര്‍ദേശിച്ചിരുന്നു.

1988-ലാണ് ചെക്കുകേസുകള്‍ ക്രിമിനല്‍ക്കുറ്റമായത്. വണ്ടിച്ചെക്ക് കേസുകള്‍ വേഗം തീര്‍പ്പാക്കുന്ന വിഷയത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, അമിക്കസ് ക്യൂറിയെയും നിയോഗിച്ചു. ചെറിയ തുകയാണെങ്കില്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കുന്നത് ആലോചിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നിസ്സാരമായ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ജയില്‍ശിക്ഷ ഒഴിവാക്കുന്നത് വഴി ബിസിനസ് നടത്തിപ്പ് എളുപ്പമാക്കാനും ക്രിമിനല്‍ നിയമത്തിന്റെ നൂലാമാലകള്‍ കുറയ്ക്കാനും സാധിക്കും. ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും അതുവഴി നിക്ഷേപം കൂടുമെന്നും വിലയിരുത്തുന്നു.

ജയില്‍ശിക്ഷ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന നിയമലംഘനങ്ങളും ഇപ്പോള്‍ അവയ്ക്ക് നല്‍കി വരുന്ന ശിക്ഷയും താഴെ പറയുന്നവയാണ്:

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് നിയമത്തിലെ 138-ാം വകുപ്പ് - ശിക്ഷ: രണ്ടുവര്‍ഷംവരെ തടവും ചെക്കിലെ തുകയുടെ രണ്ടു മടങ്ങുവരെ പിഴയും
അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമത്തിലെ 21-ാം വകുപ്പ് - ശിക്ഷ: പത്തുവര്‍ഷംവരെ തടവും ആകെ നിക്ഷേപത്തിന്റെ രണ്ടുമടങ്ങുവരെ പിഴയും.

2002ലെ സര്‍ഫാസി നിയമത്തിലെ 29-ാം വകുപ്പ് ലംഘിക്കല്‍ - ശിക്ഷ: ഒരുവര്‍ഷംവരെ തടവും പിഴയും.

വ്യാജപരസ്യം നല്‍കി നിക്ഷേപം സ്വീകരിക്കല്‍ - (റിസര്‍വ് ബാങ്ക് നിയമത്തിലെ 58 ബി (1)ലംഘനം)
ശിക്ഷ: മൂന്നുവര്‍ഷംവരെ തടവും പിഴയും.

രജിസ്റ്റര്‍ചെയ്യാത്ത ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ - (റിസര്‍വ് ബാങ്ക് നിയമത്തിലെ 58 ബി (4എ) ലംഘനം)
ശിക്ഷ: അഞ്ചുവര്‍ഷംവരെ തടവും 25 ലക്ഷം രൂപവരെ പിഴയും

(റിസര്‍വ് ബാങ്ക് നിയമത്തിലെ 58 ബി (5), 58 ബി (5എ) ലംഘനം), ശിക്ഷ: മൂന്നുവര്‍ഷംവരെ തടവും പിഴയും

ഓഡിറ്റ് നടത്താത്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ - (ഇന്‍ഷുറന്‍സ് നിയമത്തിലെ 12-ാം വകുപ്പ്, കമ്പനി നിയമത്തിലെ 147-ാം വകുപ്പ്)
ശിക്ഷ: ഒരുവര്‍ഷംവരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും.

ഇന്‍ഷുറന്‍സ് നിയമത്തിലെ 103-ാം വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്യാതെ ഇന്‍ഷുറന്‍സ് നടത്തിപ്പ് - ശിക്ഷ: പത്തുവര്‍ഷംവരെ തടവും 25 കോടി രൂപവരെ പിഴയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (3 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (20 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends