Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

രാഹുൽഗാന്ധി രണ്ടും കല്പിച്ച്; യുഎസ് നയതന്ത്രജ്ഞനുമായി കൂടിക്കാഴ്ച്ച നടത്തും , കോവിഡ് ചർച്ചാവിഷയമാകും ; ലക്‌ഷ്യം കോൺഗ്രസിനെ ശക്തിപെടുത്തൽ

12 JUNE 2020 10:46 AM IST
മലയാളി വാര്‍ത്ത

മുന്നിൽ നിന്ന് നയിക്കാൻ ഒരു നേതാവില്ലാത്ത അവസ്ഥയാണ് കോൺഗ്രസിന് .. രാഹുൽ ഗാന്ധിയെ ഉത്തരവാദിത്തങ്ങൾ ഏല്പിച്ച് ഒന്ന് സ്വസ്ഥമാവാൻ സോണിയാഗാന്ധി കിണഞ്ഞു പരിശ്രമിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ രാഹുൽ ഗാന്ധി രണ്ടും കല്പിച്ചിറങ്ങിയ മട്ടാണ് .

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധി ശക്തമാകുന്നു എന്നാണ് വ്യക്തമാകുന്നത് . കോവിഡ് കാലത്ത് അവസരോചിതമായ ഇടപെടൽ നടത്തിയ അദ്ദേഹം കാര്യബോധമുള്ള നേതാവാണെന്ന് തെളിയിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ ഒരുക്കമല്ല രാഹുൽ ഗാന്ധി..ലക്‌ഷ്യം വലിയ കളികൾ തന്നെ. . അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍. ഇത്തവണ ഇന്റര്‍നാഷണല്‍ രംഗത്തേക്കാണ് രാഹുല്‍ നോട്ടമിടുന്നത്. മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നാളെ രാഹുല്‍ കൂടിക്കാഴ്ച്ച നടത്തും. ലോകത്തെ കോവിഡ് എങ്ങനെ മാറ്റിമറിച്ചു എന്നാണ് ചര്‍ച്ച. മുമ്പ് രാഹുല്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് സമാനമാണിത്.

ഇന്ത്യയിലെ വിഷയം മാത്രമല്ല ആഗോള തലത്തില്‍ കൂടി തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഷയം രാഹുല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ള വിഷയങ്ങളും പഠിച്ച് അഭിപ്രായം പറയാന്‍ ശേഷിയുള്ള നേതാവാണ് താനെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ പ്രമുഖ ബിസിനസ് മാഗ്നറ്റായ രാജീവ് ബജാജുമായി രാഹുല്‍ കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്തിരുന്നു. ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടറാണ് രാജീവ് ബജാജ്. ഈ കൂടിക്കാഴ്ച്ചയില്‍ മോദി സര്‍ക്കാരിന്റെ ഇടപെടല്‍ ബിസിനസ് രംഗത്തെ തകര്‍ത്തെന്ന് ബജാജ് പറഞ്ഞിരുന്നു.

രാഹുലിന്റെ മാറ്റം തുടങ്ങിയ രഘുറാം രാജനില്‍ നിന്നായിരുന്നു. ഇന്ത്യ.യുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചായിരുന്നു ചര്‍ച്ച. ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയുടെ സമ്പദ് ഘടന എങ്ങനെ തകര്‍ന്നു എന്ന രാജനിലൂടെയാണ് രാഹുല്‍ പുറം ലോകത്തെ അറിയിച്ചത്. ഇത് മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിയുമായും രാഹുല്‍ ചര്‍ച്ച നടത്തി. ന്യായ് പദ്ധതിയെ പരമാവധി പ്രോത്സാഹിപ്പിക്കാനും ഈ ഘട്ടത്തില്‍ രാഹുല്‍ ശ്രമിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായും രാഹുല്‍ ഇതിനിടെ സംസാരിച്ചിരുന്നു. രാഹുലിന്റെ നിര്‍ദേശങ്ങള്‍ പലപ്പോഴും സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നിരുന്നു.

പ്രധാനമായും അതിഥി തൊഴിലാളികളുടെ വിഷയമാണ് കൂടിക്കാഴ്ച്ചയില്‍ എല്ലാം രാഹുല്‍ ഉന്നയിച്ചത്. ഇവരുടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ തുടര്‍ന്ന് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അതിഥി തൊഴിലാളി വിഷയം ബിജെപിയുടെ കൈവിട്ട് പോയെന്നാണ് സര്‍വേകള്‍ തെളിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇടിഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാഹുല്‍ പറഞ്ഞ കാര്യങ്ങളാണ് ഇതോടെ സത്യമായിരിക്കുന്നത്. രാഹുലിന്റെ ന്യായ് പദ്ധതി ജനങ്ങള്‍ തള്ളിയതാണെന്ന മറുപടിയാണ് ബിജെപി നല്‍കിയത്.

എന്തായാലും ദേശീയ രാഷ്ട്രീയത്തിൽ ഒരു പുതു ചലനം സൃഷ്ടിക്കാൻ രാഹുലിന് സാധിക്കുമോ എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. രാജീവ് ഗാന്ധിക്ക്‌ ഒപ്പം നില്ക്കാൻ സാധിക്കുന്ന ആർജ്ജവമുള്ള ഒരു നേതാവായി, പിഴവുകളിൽ നിന്ന് പാഠം ഉൾകൊണ്ട മുന്നേറാനുള്ള രാഹുലിന്റെ ശ്രമങ്ങൾക്ക് നിറഞ്ഞ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (3 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (20 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends