Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ഡൽഹിയിലെ കോവിഡ് ആശുപത്രിയില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ; തറയിൽ നഗ്നമായി കിടക്കുന്ന മൃതദേഹം ; , തൊട്ടടുത്ത് ആരും ശ്രദ്ധിക്കാനില്ലാതെ രോഗികള്‍; ആശുപത്രിയില്‍ നടക്കുന്നത് പരിപൂര്‍ണ അരാജകാവസ്ഥ

12 JUNE 2020 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കോവിഡ് നിരക്കിൽ ഇന്ത്യ നാലാമത്തെ സ്ഥാനത്ത് എത്തിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് നാം കേൾക്കുന്നത്. രോഗ ബാധിത നിരക്കിൽ ബ്രിട്ടനെ പോലും പിന്തള്ളിയിരിക്കുന്നു നമ്മുടെ രാജ്യം. പലപ്പോഴും നമ്മുടെ പല സംസ്ഥാങ്ങളിലും ഇപ്പോഴും കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പിഴവ് പറ്റിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം . എത്ര തന്നെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഡൽഹി ഉൾപ്പെടെയുള്ള മെട്രോ സിറ്റികളിൽ ഉൾപ്പെടെയുള്ള ആശുപത്രികളിൽ വളരെ അശ്രദ്ധമായാണ് കോവിഡ് കേസുകൾ കൈകാര്യം ചെയുന്നത് എന്നത് ഞെട്ടലുളവാകുന്ന വസ്തുതയാണ് .

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനു വേണ്ടി സജ്ജമാക്കിയിട്ടുള്ള ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് . ദിവസം 1000-ത്തിലേറെ കോവിഡ് കേസുകള്‍ വീതം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെയാണ്, ദേശീയ തലസ്ഥാനത്തെ കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥ പുറത്തു വരുന്നത്. ഇതിനു പിന്നാലെ സംഭവത്തില്‍ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി നാളെ രാവിലെ ഇക്കാര്യം പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .

 

ഒരു പ്രമുഖ ദേശീയ ചാനലിലെ പരിപാടിയിലാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ നടക്കുന്ന പരിപൂര്‍ണ അരാജകാവസ്ഥ തുറന്നു കാട്ടിയിരിക്കുന്നത്. കോവിഡ് ബാധിച്ച മരിച്ചയാളുടെ നഗ്നമായി കിടക്കുന്ന മൃതദേഹവും അതിനടുത്തായി മൂന്ന് രോഗികളെ കിടത്തിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഏതാനും ആശുപത്രി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജ്യോതിക കല്‍റയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ആശുപത്രിയില്‍ പരിശോധന നടത്തി. ഡല്‍ഹിയിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ സംബന്ധിച്ച് നിരന്തരമായി ഉയരുന്ന പരാതികള്‍ക്കൊടുവിലാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നതും.
ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ അഞ്ചര ലക്ഷം കൊറോണ വൈറസ് രോഗികള്‍ ഉണ്ടാകുമെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിനായി ഒന്നര ലക്ഷം ബെഡ്ഡുകളും ആവശ്യമാണ്. നിലവില്‍ 9,79 ബെഡ്ഡുകള്‍ മാത്രാണ് ഡല്‍ഹിയിലുള്ളത്. ഇതില്‍ 4929 എണ്ണത്തില്‍ രോഗികളുണ്ട്. 4250 ബെഡ്ഡുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതിനിടെഡല്‍ഹിയില്‍ കോവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനം ലഫ്. ഗവര്‍ണര്‍ ഇടപെട്ട് തടഞ്ഞിരുന്നു.
ഇന്നു മാത്രം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1877 കേസുകളാണ്. 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. ഇതോടെ ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 34,687 ആയി. ആകെ മരിച്ചവരുടെ എണ്ണം 1,085. ഇന്നലെ മാത്രം 110 പേര്‍ മരിച്ചു. ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 513 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 22,067 ആയി.

38 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണനിരക്ക് 1,385 ആയി.513 പുതിയ കൊവിഡ് കേസുകളില്‍ 330 എണ്ണവും അഹമ്മദാബാദില്‍ നിന്നാണ്. സൂററ്റില്‍ 86. വഡോദരയില്‍ 39, ഗാന്ധി നഗറില്‍ 11 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
366 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,000 കടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (20 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (30 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (36 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (47 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (52 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends