Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാമത് ; ബ്രിട്ടനേയും മറികടന്നെന്ന് കൊവിഡ് വേൾഡോ മീറ്റർ ; രോഗികളുടെ എണ്ണം മുന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു

12 JUNE 2020 10:35 AM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. നേരത്തെ നാലാം സ്ഥാനത്തുള്ള ബ്രിട്ടനെയാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ ഇന്നലെ വൈകീട്ടത്തെ കണക്കുപ്രകാരം 2,95 772 രോഗികളാണ് ഉള്ളത്. ഇന്നലെ മാത്രം 9996 രോഗികള്‍ക്കാണ് പുതുതായി കൊറോണ ബാധ ഉണ്ടായതായി കണക്കാക്കുന്നത്.. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായി കൊവിഡ് വേൾഡോ മീറ്റർ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ 2,91,588 രോഗികളാണ് ഉണ്ടായിരുന്നത്. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത്. റഷ്യയില്‍ അഞ്ച് ലക്ഷത്തോളം രോഗികളും ബ്രസീലില്‍ എട്ട് ലക്ഷത്തോളം രോഗികളുമാണുള്ളത്. അമേരിക്കയില്‍ ഇതിനകം രോഗികളുടെ എണ്ണം 20 ലക്ഷമായിട്ടുണ്ട്

രാജ്യത്ത് കൊവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്നും വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. രോഗം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ 83 ജില്ലകളിലെ 26,400 പേരില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വ്വേയുടെ ഫലമാണ് ഐസിഎംആര്‍ പുറത്ത് വിട്ടത്. നിലവിലുള്ള രോഗബാധിതരുടെ മൂന്നിരട്ടി പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാം. ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ രോഗം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. നഗരപ്രദേശങ്ങളിലെ ചേരികളില്‍ രോഗവ്യാപനം അതിതീവ്രമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 24 മുതലാണ് ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. അന്ന് ലോകത്ത് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം പത്താമതായിരുന്നു. പിന്നീട് പത്തുദിവസം കൊണ്ടാണ് ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് ലോകത്ത് നാലാം സ്ഥാനത്ത് എത്തിയത്. ഇറ്റലി,സ്‌പെയിന്‍ തുടങ്ങി ലോകത്ത് കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളെയൊക്കെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ പിന്താങ്ങിയത് ഈ ദിവസങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ രോഗികളുടെ എണ്ണം പ്രതിദിനം 9000 മുകളിലാണ്. ഇന്നലെ 9996 രോഗികളാണ് പുതുതായി തിരിച്ചറിഞ്ഞത്. 8500 പേര്‍ ഇന്ത്യയില്‍ ഇതിനകം കൊറോണ ബാധിച്ച് മരിച്ചു. ഇന്നലെ 350 പേരാണ് മരിച്ചത്.

ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും സമൂഹ വ്യാപനം ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇക്കാര്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കഴിഞ്ഞ ദിവസവും വിശദീകരിച്ചു. ' ഇന്ത്യയില്‍ ഇതുവരെ സമുഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ടെസ്റ്റ് ചെയ്യുക രോഗികള്‍ ബന്ധപ്പെട്ടവരെ കണ്ടെത്തുക തുടങ്ങി ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ തുടരണം' ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഭാര്‍ഗവ കഴിഞ്ഞ ദിവസം പറഞ്ഞു. മെയ് മൂന്നാം വാരത്തില്‍ ഐസിഎംആര്‍ രാജ്യത്തെ 83 ജില്ലകളില്‍ നടത്തിയ സര്‍വെ പ്രകാരം ഒരു ശതമാനത്തില്‍ കുറവ് ആളുകളില്‍ മാത്രമെ വൈറസ് ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളു. ഇന്ത്യയില്‍ ലോക്ഡൗണ്‍ ഫലപ്രദമായിരിന്നു എന്ന് ഇത് തെളിയിക്കുന്നതയായും ഐസിഎംആര്‍ വ്യക്തമാക്കി. നഗരപ്രദേശങ്ങളിലാണ് ഗ്രാമങ്ങളേക്കാള്‍ രോഗ സാധ്യതയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

അതേസമയം ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷത്തി എൺപത്തിരണ്ടായിരം പിന്നിട്ടു. നാല് ലക്ഷത്തി ഇരുപത്തിമൂന്നായിരത്തിലധികം പേര്‍ മരിച്ചു. 4,937 പേരാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മരിച്ചത്. ബ്രസീലിൽ മാത്രം ഇന്നും ആയിരത്തിൽ അധികം പേർ മരിച്ചു. ആകെ രോഗികൾ എട്ട് ലക്ഷം കടന്നു. രോഗവ്യാപനം ഓഹരിവിപണികളിലും പ്രതിഫലിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (3 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (20 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends