ആസാം എണ്ണക്കിണര്‍ സ്‌ഫോടനം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍... സമിതിയോട് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം

ആസാം എണ്ണക്കിണര്‍ സ്‌ഫോടനം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. സമിതിയോട് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. എസ്.സി.എല്‍. ദാസ് ( ഡിജി ഓഫ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍), ബി.സി. ബോറ (ഒഎന്‍ജിസി മുന്‍ ചെയര്‍മാന്‍), ടി.കെ. സെന്‍ഗുപ്ത (ഒഎന്‍ജിസി മുന്‍ ഡയറക്ടര്‍) എന്നിവരാണ് സമിതി അംഗങ്ങള്‍. ആസാമില്‍ തിന്‍സുകിയ ജില്ലയിലുള്ള ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാഘ്ജാന്‍ എണ്ണക്കിണറിനാണ് തീപിടിച്ചത്.
തീ ആളിപ്പടര്‍ന്നതോടെ സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മേയ് 27 മുതല്‍ കിണറില്‍നിന്നു വാതകം ചോരുന്നുണ്ടായിരുന്നു. എണ്ണക്കിണര്‍ സ്ഥിതിചെയ്യുന്നത് ദിബ്രു-സയിഖോവ ദേശീയ പാര്‍ക്കിനു സമീപത്താണ്.
https://www.facebook.com/Malayalivartha























