ജമ്മു കാശ്മീരില്‍ 100 കോടി രൂപ വില വരുന്ന ഹെറോയിനുമായി മൂന്ന് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍

ജമ്മു കാശ്മീരില്‍ 100 കോടി രൂപ വിലവരുന്ന ഹെറോയിനുമായി മൂന്ന് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍. ഇവരില്‍ നിന്ന് ഒരു കോടി രൂപയും പോലീസ് പിടിച്ചെടുത്തു. കാശ്മീരിലെ ഹന്ദ്വാരയില്‍ നിന്നുമാണ് ഭീകരര്‍ പിടിയിലായത്. 21 കിലോ ഹെറോയിനും 1.34 കോടി രൂപയുമാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്. മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇഫ്തിഖാര്‍ ഇന്ദ്രാബി, മോമിന്‍ പിയര്‍, ഇക്ബല്‍ അല്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്.
കാശ്മീരിലെ ലഷ്‌കര്‍ ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നതിനുവേണ്ടിയാണ് ഇവര്‍ മയക്കുമരുന്നു കടത്തിയതെന്ന് കാശ്മീര്‍ പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha























