ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ കനത്ത മഴക്കിടെയുണ്ടായ മിന്നലില്‍ മൂന്ന് കുട്ടികള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ കനത്ത മഴക്കിടെയുണ്ടായ മിന്നലില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാബുദാന്‍ സോറന്‍ (4), ജീതാരം ഹെംബ്രാം (12), അലോസോണ്‍ സോറന്‍ (15) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനത്ത മഴയെ തുടര്‍ന്ന് വീണ മാമ്ബഴം ശേഖരിക്കാന്‍ പുറപ്പെട്ടതായിരുന്നു കുട്ടികള്‍. ആ സമയത്താണ് സമീപത്തെ മരത്തിന് മിന്നലേറ്റ് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha


























