Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടത് പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്

05 AUGUST 2020 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ല്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിർമാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്

രാമജന്മഭൂമിയിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ മണിക്കൂറുകളോളം നീണ്ട മന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ്‌ പുതിയ ക്ഷേത്രത്തിൻ്റെ ഭൂമിപൂജ നടന്നത്. 12:44:08നാണ് ക്ഷേത്രത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. 12.44നും 12.45നും ഇടയിലുള്ള 32 സെക്കൻഡ് ദൈർഘ്യമുള്ള മുഹൂർത്തത്തിലാണ് ചടങ്ങ് നടന്നത്.

കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കൊവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. തറക്കല്ലിടുന്ന അയോധ്യയിലെ തര്‍ക്കഭൂമിയിൽ ക്ഷേത്രം നിര്‍മിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്രത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പാകാനായി ഒൻപത് കല്ലുകളാണ് പാകിയത്. പ്രധാനശിലയും എട്ട് ഉപശിലകളുമാണ് സ്ഥാപിച്ചത്. 1989ൽ ലോകത്തിൻ്റെ വിവിധ ഭാഗത്തു നിന്നുള്ള ഭക്തര്‍ എത്തിച്ച കല്ലുകളാണ് ഇവയെന്ന് കാര്‍മികൻ അറിയിച്ചു. മൊത്തം ലഭിച്ച 2.75 ലക്ഷം കല്ലുകളിൽ ശ്രീരാമൻ്റെ പേരു കൊത്തിയ നൂറ് കല്ലുകൾ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തിയ നരേന്ദ്ര മോദി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഹനുമാൻഗഡി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ക്ഷേത്രത്തിൽ നിന്ന് പ്രധാനമന്ത്രിയ്ക്ക് വെള്ളിക്കിരീടം സമ്മാനിച്ചു. തുടര്‍ന്ന് രാംലല്ല വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന താത്കാലിക ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി. അതിനു ശേഷമായിരുന്നു പ്രത്യേകം സജ്ജീകരിച്ച വേദിയിലെത്തി ഭൂമി പൂജ നിര്‍വഹിച്ചത്.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവുമെന്നും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ദളിതരും, പിന്നാക്ക വിഭാഗങ്ങളും ആഗ്രഹിച്ചിരുന്നുവെന്നും സരയു തീരത്ത് യാഥാര്‍ത്ഥ്യമായത് സുവര്‍ണ്ണ ചരിത്രമാണെന്നും നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .

ഈ ഐതിഹാസിക നിമിഷത്തിന് അവസരം നല്‍കിയവര്‍ക്ക് നന്ദി. ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരു കൂടാരത്തിലാണ് പതിറ്റാണ്ടുകള്‍ രാമന്റെ വിഗ്രഹം കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്നത് വലിയൊരു ക്ഷേത്രത്തിലേക്ക് മാറുകയാണെന്നും മോദി പറഞ്ഞു.

മുൻപ് പല തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മോദി ഉത്തര്‍ പ്രദേശിൽ എത്തിയിരുന്നെങ്കിലും ഒരിക്കലും അയോധ്യ ഭൂമി സന്ദര്‍ശിച്ചിരുന്നില്ല. ബാബ്റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിര്‍മിച്ച ശേഷം മാത്രമേ താൻ അയോധ്യയിൽ എത്തൂ എന്ന് 1992ൽ മോദി പ്രതിജ്ഞയെടുത്തിരുന്നു.

സ്രാഷ്ടാംഗം പ്രണമിച്ചു കൊണ്ടായിരുന്നു രാം ലല്ലയിൽ പൂജ നിര്‍വഹിക്കാനായി മോദി എത്തിയത്. 29 വര്‍ഷത്തിനു ശേഷം നരേന്ദ്ര മോദി വീണ്ടും അയോധ്യയിലെത്തുമ്പോള്‍ അയോധ്യ ഭൂമി സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന പ്രത്യേകതയുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (8 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends