Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

71 ദിവസത്തിനിടെ 13,593 മരണസര്‍ട്ടിഫിക്കറ്റ് നൽകി; കോവിഡിന്റെ രണ്ടാംതരം​ഗത്തില് ​കോവിഡ് മരണത്തില് വർധനയുണ്ടായെന്ന വ്യക്തമായ സൂചന നല്കി ഗുജറാത്ത്, ഞെട്ടിക്കുന്ന കണക്ക് പുറത്ത്

17 MAY 2021 03:04 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ രണ്ടാംതരം​ഗത്തില് ​കോവിഡ് മരണത്തില് വർധനയുണ്ടായെന്ന വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗുജറാത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ മരണസര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധനയുണ്ടെന്നാണ് റിപ്പോർട്ട്. മാര്‍ച്ച്‌ ഒന്നുമുതല്‍ മെയ് 10 വരെ 1.28 ലക്ഷം മരണസര്‍ട്ടിഫിക്കറ്റ് ഗുജറാത്ത് സര്ക്കാര് നല്കിയതായി പ്രാദേശിക പത്രം ദിവ്യ ഭാസ്കര് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നല്കിയത് 58,000 മരണ സര്‍ട്ടിഫിക്കറ്റ് മാത്രമാണ്. ​ഗുജറാത്തില് മരണം ഇരട്ടിച്ചതിന്റെ കാരണം കോവിഡാണെന്ന് ഇതോടെ വെളിപ്പെടുകയാണ് ചെയ്തിരിക്കുന്നത്.

കോവിഡ് മരണകണക്കുകള്‍ കുറച്ചുകാട്ടുന്ന ഗുജറാത്ത് സര്‍ക്കാരിനെ മരണസര്‍ട്ടിഫിക്കറ്റുകളുടെ കണക്ക് വെട്ടിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍പ്രകാരം സംസ്ഥാനത്ത് കോവിഡ് മരണം 9039 മാത്രമാണ് ഉള്ളത്. മാര്‍ച്ച്‌ ഒന്നുമുതല്‍ മെയ് 10 വരെ കോവിഡ് മരണങ്ങളാകട്ടെ 4218 മാത്രമെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്, അഹമദാബാദില്‍ മാര്‍ച്ച്‌ ഒന്നുമുതല്‍ മെയ് 10 വരെ 71 ദിവസത്തിനിടെ 13,593 മരണസര്‍ട്ടിഫിക്കറ്റ് നല്കിയിട്ടുണ്ട്. എന്നാല്‍, ഇക്കാലയളവില് സര്‍ക്കാരിന്റെ കോവിഡ് മരണക്കണക്ക് 2126 മാത്രം.

അതേസമയം വഡോദരയില്‍ 7722 മരണസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തപ്പോള്‍ കോവിഡ് മരണം 189 മാത്രം. രാജ്ക്കോട്ടില്‍ വിതരണം ചെയ്ത മരണസര്‍ട്ടിഫിക്കറ്റുകള്‍ 10,878. എന്നാല്‍, കോവിഡ് മരണം 288 മാത്രമെന്ന് സര്ക്കാര്. സൂറത്തില്‍ 8851 മരണസര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. ഇവിടെ കോവിഡ് മരണം 1074 ആണ്. എന്നാല്, മരണസര്ട്ടിഫിക്കറ്റുകളുടെ എണ്ണം ഉയര്ന്നത് മരണരജിസ്റ്ററുകളില് ഇരട്ടിപ്പ് വന്നതുകൊണ്ടാകാമെന്ന ദുര്ബല വിശദീകരണമാണ് സര്ക്കാര് ഇപ്പോള് നല്‍കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends