വീണ്ടും ജമ്മുകശ്മീരിൽ ഭീകരരുടെ സാന്നിധ്യം: മിന്നൽ നീക്കം നടത്തി സൈന്യം: തിരച്ചിൽ ശക്തം

കൊറോണയുടെ പിടിയിൽ രാജ്യം നെട്ടോട്ടമോടുന്നതിനിടയിൽ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു വാർത്ത പുറത്തുവരികയാണ്. വീണ്ടും ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. കശ്മീരില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് . ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിടത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ശ്രീനഗറിനടുത്ത് ഖാന്‍മോഹ് മേഖലയിലാണ് ഭീകരര്‍ക്കായി സൈന്യം റെയ്ഡ് നടത്തുന്നത് എന്ന വിവരങ്ങൾ പുറത്തു വരികയാണ്. ജമ്മുകശ്മീര്‍ പോലീസും സി.ആര്‍.പി.എഫും ചേര്‍ന്നാണ് റെയ്ഡ് നടത്തുന്നത്.മറ്റു കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ.
കഴിഞ്ഞയാഴ്ച മൂന്ന് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു. ജനവാസ മേഖലകളില്‍ ഒളിവില്‍ കഴിഞ്ഞവരും പ്രദേശവാസിയായ ഒരു ഭീകരനേയുമായിരുന്നു സൈന്യം വധിച്ചത്. ബി.ജെ.പി നേതാവിന്‍റെ വീട് കഴിഞ്ഞ വര്‍ഷം ആക്രമിച്ച കേസിലെ പ്രതിയടക്കമാണ് സൈന്യത്തിന്‍റെ റെയ്ഡിനിടെ കൊല്ലപ്പെട്ടത്.
കശ്മീരിലെ ആക്രമണ സംഭവങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ മാസം തന്നെ നിരവധി ആക്രമണങ്ങൾ കശ്മീരിൽ അരങ്ങേറിയിരുന്നു. ഈ ആക്രമണങ്ങളിൽ ജവാന്മാർക്ക് ജീവൻ നഷ്ടപ്പെടുക വരെയുണ്ടായി. ജമ്മുകശ്മീരിലെ ശ്രീനഗറിന് അടുത്ത് ലവായ്‌പോരയില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണത്തിൽ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.
പട്രോളിംഗ് സംഘത്തിന് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഭീകരവാദികള്‍ക്ക് നേരെ സൈന്യവും വെടിയുതിര്‍ത്തു. സംഭവ ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു . സ്ഥലത്ത് സൈന്യം തെരച്ചില്‍ അന്ന് നടത്തിയിരുന്നു. ആക്രമണത്തിന് പിന്നില്‍ ഭീകരവാദ സംഘടനയായ ലഷ്‌കര്‍-ഇ- ത്വയ്ബയെന്നും വിവരം അന്ന് ലഭിച്ചിരുന്നു.
കഴിഞ്ഞമാസം തന്നെയായിരുന്നു ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വായ്ബ ഭീകരര്‍ അറസ്റ്റിലായത് .ഇവരുടെ പക്കല്‍ നിന്നും വന്‍ ആയുധ ശേഖരവും പിടിച്ചെടുത്തു.ബുദ്ഗാം ജില്ലയില്‍ നിന്നുമാണ് ഭീകരരെ സുരക്ഷാ സേന പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും, 53 രാഷ്ട്രീയ റൈഫിള്‍സും ചേര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്ട. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഭീകരരാണെന്ന് ഇവര്‍ വെളിപ്പെടുത്തുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും നിയമ വിരുദ്ധ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല കഴിഞ്ഞ മാസം പുല്‍വാമയിലെ ത്രാല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം മേഖലയില്‍ പരിശോധനയ്‌ക്കെത്തിയത്. പരിശോധനയ്ക്കിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. നിലവില്‍ പ്രദേശം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു . കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിപ്പുണ്ടോയെന്നറിയാന്‍ മേഖലയില്‍ പരിശോധന നടത്തിയിരുന്നു. ഷോപ്പിയാന്‍ മേഖലയിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ വൻ നീക്കമാണ് ഇന്ത്യന്‍ സൈന്യം നടത്തുന്നത്.
https://www.facebook.com/Malayalivartha



























