ടൗട്ടേ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും ഗുജറാത്തിലും ദുരിതം വിതക്കുന്നു; രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്; ഒരു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി; മുംബൈ വിമാനത്താവളം വൈകിട്ട് നാല് മണിവരെ അടച്ചു; നാളെ പുലര്‍ച്ചെ ടൗട്ടേ ഗുജറാത്ത് തീരം തൊടും

ടൗട്ടേയുടെ ദുരിതത്തില്‍ നിന്നും കേരളം തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും ചുഴലിക്കാറ്റ് ഇപ്പോഴും ഇന്ത്യയില്‍ ദുരിതം വിതക്കുകയാണ്. അതിതീവ്ര സ്വഭാവം പൂണ്ട് ടൗട്ടേ ഇപ്പോള്‍ മഹാരാഷ്ട്ര പിന്നിട്ട് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. നിലവില്‍ 180-190 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് വൈകിട്ടോടെ കൂടുതല്‍ ശക്തിപ്രാപിക്കും. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ ഗുജറാത്തില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
കൊങ്കണ്‍, മുംബൈ, താനെ, പല്‍ഘട്ട്, റായ്ഗഡ്, പൂനെ, അഹമ്മദ്നഗര്‍, ഔറംഗബാദ്, നാസിക് എന്നിവിടങ്ങളില്‍ വലിയ നാശനഷ്ടമാണ് നിലവില്‍ ടൗട്ടേ വരുത്തുന്നത്. കനത്ത മഴയും കാറ്റുമാണ് ഇവിടെ അനുഭവപ്പെടുന്നത്. റായ്ഗഡില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 8383 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റായ്ഗഡ് കളക്ടര്‍ അറിയിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് കടലില്‍ പോയ എല്ലാ മീന്‍പിടുത്ത ബോട്ടുകളും തിരികെ എത്തിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വൈകിട്ടോടെ ഗുജറാത്ത് തീരത്ത് എത്തുന്ന കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പോര്‍ബന്തറിനും മഹുവയ്്ക്കുമിടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളം വൈകിട്ട് നാല് മണിവരെ അടച്ചു. ചെന്നൈയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനങ്ങള്‍ സൂറത്തിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്തിലെ സൂറത്തില്‍ മരം വീണ് ഒരാള്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകയിട്ടുണ്ട്. ഒരു ലക്ഷത്തോളം പേരെ തീരത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു
അതിനിടെ, മഹാരാഷ്ട്രയിലെ ദേവ്ഗഡില്‍ നിന്നും കടലില്‍ പോയ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി എന്ന റിപ്പോര്‍ട്ടുണ്ട്. കടലില്‍ പോയ മൂന്ന് ബോട്ടുകളില്‍ രണ്ടെണ്ണം മടങ്ങിയെത്തി. ഒരു ബോട്ടിലുള്ള നാല് തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്.
ബാന്ദ്ര കുര്‍ല കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് 500ല്‍ ഏറെ രോഗികളെ മുംബൈയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. രത്തന്‍ഗിരി, സിന്ധുദുര്‍ഗ്, റായ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് 12,420 പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
https://www.facebook.com/Malayalivartha



























