മറക്കുന്നത് മരിച്ചവരുടെ അന്തസ്സ്; മരിച്ചവർക്ക് നൽകേണ്ട അന്തസ്സ് മനഃപൂർവം മറക്കാൻ പ്രേരിപ്പിക്കുന്ന ഒരു മഹാമാരിക്കാലത്തിന്റെ നേർക്കാഴ്ച, ഭോപ്പാൽ വാതകദുരന്തത്തിന് പിന്നാലെയും നദികളിൽ മൃതശരീരങ്ങൾ ഒഴുകി നടന്നു, പക്ഷെ 2021-ൽ 1918 ആവർത്തിക്കുകയെന്നത് ഉൾക്കൊള്ളാവുന്ന സംഗതിയല്ല!

ഒഴുകി നടക്കുന്ന ജഡങ്ങൾ... കേൾക്കുമ്പോൾ നമ്മളൊക്കെ ചിന്തിക്കുന്നുണ്ടാവും എന്താണ് സംഭവം എന്നത്. എന്നാൽ ഈ ജഡങ്ങൾ ഒഴുകുന്നത് വേറെരിടത്തുമല്ലാ .. ഗംഗ യമുന നദി തീരങ്ങളിലാണ്. ഇവിടെ വസിക്കുന്നവർക്ക് ഈ ജഡങ്ങൾ ഇപ്പോൾ നിത്യക്കാഴ്ചയായി മാറിയിരിക്കുകയാണ്. ഇന്ന് ന്യൂസ് ഡെപ്ത്തിൽ ചർച്ചചെയ്യുന്നു . ഒഴുകി നടക്കുന്ന ജഡങ്ങൾ ഓർമിപ്പിക്കുന്ന 1918 നെക്കുറിച്ച്...
രാജ്യത്തെ ഒരു മതവിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് മൃതശരീരം നദിയിൽ ഒഴുക്കി വിടുന്നത് അനുവദനീയമാണ്. എന്നാൽ മറ്റുള്ളവർക്ക് ഉപദ്രവകരമാകുന്ന തരത്തിലുള്ള രീതികൾ ആധുനിക ഇന്ത്യയിൽ പ്രചാരത്തിലില്ല. പക്ഷെ, ഇപ്പോഴത്തെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ഏതെങ്കിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒഴുക്കി വിടുന്ന ജഡങ്ങളല്ല, മറിച്ച് സംസ്‌കരിക്കാൻ സൗകര്യമില്ലാത്തതിനാൽ ഉപേക്ഷിക്കപ്പെടുന്നവയാണവ് - മരിച്ചവർക്ക് നൽകേണ്ട അന്തസ്സ് മനഃപൂർവം മറക്കാൻ പ്രേരിപ്പിക്കുന്ന ഒരു മഹാമാരിക്കാലത്തിന്റെ നേർക്കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടോണ്ട് ഇരിക്കുന്നത്. കോവിഡ് മഹാമാരി മനുഷ്യജീവനുകളെ ഒന്നടങ്കം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരി കാരണം മരിച്ചു വീഴുന്നവർക്കുപോലും അന്തകർമ്മം ചെയ്യാൻ തന്നെ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.
അതോടപ്പം മൃതശരീരങ്ങൾ ഒഴുകി നടക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നിറയുന്നതിനാൽ രാജ്യത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെയുള്ളവർക്ക് കോവിഡിന്റെ രൂക്ഷത തിരിച്ചറിയാനാകുന്നതാണ്. 71 മൃതശരീരങ്ങളാണ് ഗംഗയിലെ മഹാദേവഘട്ടിൽ ഒഴുകിയെത്തിയത്. ബിഹാറിലെ ബക്‌സർ ജില്ലാ നിവാസികൾക്ക് അത് നടുക്കുന്ന കാഴ്ചയായിരുന്നു . ഉത്തർ പ്രദേശിലെ ഹമിർപുരിലും സമാനമായ കാഴ്ച ആ പ്രദേശത്ത് താമസിക്കുന്നവരുടെ മനസ്സിന് കടുത്ത ആഘാതമായി മാറിയിരിക്കുകയാണ് . മാനസിക സംഘർഷത്തേക്കാളുപരി ഈ അനാഥ മൃതശരീരങ്ങൾ സൃഷ്ടിച്ചേക്കാവുന്ന അനാരോഗ്യകരമായ പരിസ്ഥിതിയെ കുറിച്ചാണ് ഇപ്പോൾ കൂടുതൽ ഉത്കണ്ഠയാണ് സ്യഷ്ടിക്കുന്നത്. കോവിഡ് മൂലം മരിക്കുന്നവരുടെ ശരീരങ്ങളായതിനാൽ ഇത് രോഗവ്യാപനത്തിനിടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.
അതേസമയം, വൈറസ് ജലത്തിലുടെ വ്യാപിക്കാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളഞ്ഞിരിക്കുകയാണ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതത്തേയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. അവർക്ക് നദികളിൽനിന്ന് മീൻ പിടിക്കാനാവുന്നില്ല. നായകൾ മൃതശരീരങ്ങളെ കടിച്ചു വലിക്കുന്നതായി ചിലർ പറയുന്നു. ഒന്നോ രണ്ടോ ശവശരീരം നദികളിൽ പ്രത്യക്ഷപ്പെടുന്നത് പോലെയല്ല നിലവിലെ കാഴ്ച. കൂട്ടമായി ശരീരങ്ങൾ ഒഴുകിയെത്തുന്നതും അത് നീക്കം ചെയ്യാനുള്ള നടപടികൾ വൈകുന്നതും തങ്ങളുടെ ജീവിതവൃത്തി താറുമാറാക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
നദികളിൽ മൃതശരീരങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ നദീതീരങ്ങളിൽ നിരീക്ഷണത്തിനായി സേനയെ വിന്യസിച്ചിട്ടുണ്ട്. നദികളിലെ മൃതദേഹങ്ങളെ ചൊല്ലി ബിഹാറും ഉത്തർപ്രദേശും പരസ്പരം പഴിചാരുകയാണ്. മൃതശരീരങ്ങൾ നദികളിൽനിന്ന് നീക്കുന്ന കാര്യം മുതൽ സംസ്‌കരിക്കുന്ന കാര്യത്തിൽ വരെ അഭിപ്രായഭിന്നത മുറുകുകയാണ്. ഇതൊക്കെ കാണുമ്പോൾ 2021-ൽ ഇന്ത്യയിൽ ഇങ്ങനെയൊരു കാഴ്ച ഒരിക്കലും ചിന്തിക്കാവുന്നതല്ലെന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്. പ്രളയമുണ്ടാകുന്ന ഘട്ടങ്ങളിൽ വെള്ളത്തിലൂടെ മൃതശരീരങ്ങൾ ഒഴുകിയെത്തുന്നത് കാണാറുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തമായ കാഴ്ചയാണ്.
എന്നാൽ ഇതിനുമുൻപും ഇതിന് സമാനമായ സംഭവം നടന്നിട്ടുണ്ട്..ഒരു നൂറ്റാണ്ട് മുമ്പ് 1918-ലെ മഹാമാരിക്കാലത്ത് സമാനമായ സാഹചര്യം ഇന്ത്യയിൽ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്‌കരിക്കാൻ വേണ്ട വിറകിന്റെ ദൗർലഭ്യത മൂലം എണ്ണമറ്റ മൃതദേഹങ്ങൾ ഇന്ത്യയിലെ വിവിധ നദികളിൽ ഒഴുകി നടന്നിരുന്നതായി ദ ഏജ് ഓഫ് പാൻഡമിക്‌സ് എന്ന പുസ്തകത്തിൽ ചിൻമയ് തൂംബെ സൂചിപ്പിക്കുന്നു. അക്കാലത്ത് പടർന്നു പിടിച്ച ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകളാണ് രാജ്യത്ത് മരിച്ചത്. 1918 ഫെബ്രുവരി മുതൽ 1920 ഏപ്രിൽ വരെ നീണ്ടുനിന്ന ഇത് 500 ദശലക്ഷം ആളുകളെ - അക്കാലത്തെ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് - തുടർച്ചയായ നാല് തരംഗങ്ങളിൽ ബാധിച്ചു. മരണസംഖ്യ 20 ദശലക്ഷത്തിനും 50 ദശലക്ഷത്തിനും ഇടയിലായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, എന്നിരുന്നാലും യാഥാസ്ഥിതിക 17 മില്ല്യൺ മുതൽ 100 മില്ല്യൺ വരെ ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത് , ഇത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധികളിൽ ഒന്നായിരുന്നു.
അസുഖത്തെയും മരണത്തെയും കുറിച്ചുള്ള ആദ്യ നിരീക്ഷണങ്ങൾ അമേരിക്കയിൽ 1918 മാർച്ചിലും പിന്നീട് ഏപ്രിലിൽ ഫ്രാൻസ് , ജർമ്മനി , യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് . മനോവീര്യം നിലനിർത്താൻ, ഒന്നാം ലോകമഹായുദ്ധ സെൻസറുകൾ ഈ ആദ്യകാല റിപ്പോർട്ടുകൾ കുറച്ചു വെയ്ക്കുകയാണ് ചെയ്തത്. മിക്ക ഇൻഫ്ലുവൻസയും പടർന്നുപിടിക്കുന്നത് വളരെ ചെറുപ്പക്കാരെയും പ്രായമായവരെയും അനുപാതമില്ലാതെ കൊല്ലുന്നു, അതിനിടയിലുള്ളവർക്ക് അതിജീവന നിരക്ക് കൂടുതലാണ്, എന്നാൽ സ്പാനിഷ് ഇൻഫ്ലുവൻസ മൂലം ചെറുപ്പക്കാർക്ക് പ്രതീക്ഷിച്ചതിലും ഉയർന്ന മരണനിരക്കാണ് ഉണ്ടായത്. ഇതിൽ ആറ് വർഷത്തെ കഠിനമായ കാലാവസ്ഥാ അപാകത ഉൾപ്പെടുന്നു, ഇത് രോഗ വെക്ടറുകളുടെ കുടിയേറ്റത്തെ ബാധിക്കുകയും ജലാശയങ്ങളിലൂടെ രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു. അതോടപ്പം ഭോപ്പാൽ വാതകദുരന്തത്തിന് പിന്നാലെയും നദികളിൽ മൃതശരീരങ്ങൾ ഒഴുകി നടന്നിരുന്നു. പക്ഷെ 2021-ൽ 1918 ആവർത്തിക്കുകയെന്നത് ഉൾക്കൊള്ളാവുന്ന സംഗതിയല്ല.ഒരുപക്ഷെ അന്നത്തെക്കാളേറെ പുരോഗതി ഇക്കാലത്തുണ്ട്. പക്ഷെ ഏത് സാങ്കേതികതയും ആധുനികതയും ഉപകാരപ്രദമല്ലാതാകുന്ന ചില സന്ദർഭങ്ങളെ നാം അഭിമുഖീകരിക്കപ്പെടേണ്ടി വരുമെന്നത് കോവിഡ് കാലവും നമ്മെ ഓർമപ്പെടുത്തുകയാണ്.......
https://www.facebook.com/Malayalivartha



























