ദിവസവും ഗോമൂത്രം കുടിക്കുന്നു, അതുകൊണ്ട് തനിക്ക് കൊവിഡ് വരുന്നില്ല... കൊവിഡ് വരാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി ബി.ജെ.പി എം.പി പ്രഗ്യാസിങ്; കൊവിഡ് കാലത്ത് എം.പിയെ കാണാനില്ലെന്ന ആക്ഷേപത്തിനും മറുപടി; താന്‍ വീട്ടിലിരുന്ന് ജനങ്ങളെ സഹായിക്കാനെന്ന് വിശദീകരണം

ദിവസവും ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കോവിഡ് വരാത്തതെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂര്‍. ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയില്‍ നിന്നും കൊവിഡ് വൈറസില്‍ നിന്നും രക്ഷനേടാമെന്നുമാണ് അവര്‍ അവകാശപ്പെുന്നു.
'ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണം. എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലവും വാഗ്ദാനം ചെയ്ത് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന അവര്‍ക്ക് മാപ്പില്ല.
എന്നാല്‍ ശിക്ഷ നല്‍കുന്നതെല്ലാം ദൈവമാണ്. എന്റെ വീട്ടിലിരുന്ന് ഞാന്‍ ജനങ്ങളെ സഹായിക്കുകയാണ്' -പ്രഗ്യാസിങ് പറഞ്ഞു. ഭോപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ് പ്രഗ്യാസിങ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
നേരത്തെ ഗോമൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്രസിംഗ് രംഗത്ത് വന്നിരുന്നു. കൊവിഡിന് മരുന്നാണ് ഗോമൂത്രമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനായി ഇദ്ദേഹം സ്വയം ഗോമൂത്രം കുടിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എങ്ങനെയാണ് ഗോമൂത്രം കുടിക്കേണ്ടതെന്ന് എംഎല്‍എ വിവരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ജനങ്ങളോടും ഗോമൂത്രം കുടിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് എംഎല്‍എ സ്വയം ഗോമൂത്രം കുടിക്കുന്നത്. തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണെന്നും 18 മണിക്കൂര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം തനിക്ക് നല്‍കുന്നത് ഗോമൂത്രമാണെന്നും ബിജെപി എംഎല്‍എ അവകാശപ്പെട്ടിരുന്നു.
സയന്‍സില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും താന്‍ ഗോമൂത്രത്തില്‍ വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക് ഗോമൂത്രം പ്രതിവിധിയാണെന്നും എംഎല്‍എ വാദിക്കുന്നു. അതേസമയം എംഎല്‍എയുടെ വീഡിയോയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡിനെതിരായ ഗോമൂത്ര, ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയെങ്കിലും ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ജനപ്രതിനിധികള്‍ തന്നെ രംഗത്ത് വരുന്ന വളരെ ഗൗരവത്തോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കാണുന്നത്.
https://www.facebook.com/Malayalivartha



























