വരുമാനത്തിൽ കോടികളുടെ ഇടിവുമായി വണ്ടിക്കമ്പനികള്‍; ചിപ്പുകൾ കിട്ടാതായതോടെ ആഗോളതലത്തിൽ വാഹന നിർമ്മാണം വൻ പ്രതിസന്ധിയിൽ, ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ചൈനയുമായി മത്സരിക്കാൻ ഇന്ത്യയുടെ നീക്കം

വരുമാനത്തിൽ കോടികളുടെ വൻ ഇടിവ്. നെഞ്ചിടിപ്പോടെ വണ്ടിക്കമ്പനികൾ. കോവിഡ് 19 മഹാമാരി കാരണം സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം കൂടിയിരിക്കുകയാണ്. സെമി കണ്ടക്ടറുകൾ അഥവാ ചിപ്പുകൾ കിട്ടാതായതോടെ ആഗോളതലത്തിൽ വാഹന നിർമ്മാണം വൻ പ്രതിസന്ധിയിലാണ് . ഈ ചിപ്പ് ക്ഷാമം ആഗോളതലത്തിൽ തന്നെ വാഹന നിർമ്മാതാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കാറുകളിലും, കംപ്യൂട്ടർ, മൊബൈൽ ഫോൺ, ഗെയിമിങ് കൺസോൾ തുടങ്ങി സകല ഇലക്ട്രോണിക് ഗാഡ്ജറ്റുകളിലും എന്തിന് മൈക്രോവേവ് അവനുകളിൽ പോലും അത്യാവശ്യമായ ഇലക്ട്രോണിക് ഭാഗങ്ങളാണ് സെമി കണ്ടക്ടറുകൾ. ആഗോള തലത്തിൽ വളരെ കുറച്ച് ചിപ്പ് നിർമാണ കമ്പനികൾ മാത്രമാണുള്ളത്. ഇന്നുള്ള പല വ്യവസായ സംരംഭങ്ങളും നിലനിൽക്കുന്നത് അവരെ ആശ്രയിച്ചാണ്.
നിലവിലുള്ള ചിപ്പ് ക്ഷാമത്തിനിടയിൽ, ചിപ് നിർമാണ ഭീമന്മാരായ ക്വാൽകോം, മീഡിയടെക് എന്നിവർ അവരുടെ ഉത്പാദന പ്ലാൻറുകൾ ഇന്ത്യയിൽ സ്ഥാപിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ ചിപ് നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്ന ഓരോ കമ്പനിക്കും സർക്കാർ പ്രോത്സാഹനമായി ഒരു ബില്യൺ ഡോളർ നൽകുന്നതാണ് . അതോടൊപ്പം സർക്കാർ ഒരു ഉപഭോക്താവായിരിക്കുമെന്നും കമ്പനികൾ പ്രാദേശികമായി നിർമിച്ച ചിപ്പുകൾ തന്നെ വാങ്ങണമെന്ന ചട്ടം നിലവിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകുമെന്നും അധികൃതർ വ്യക്തമാക്കി. ചിപ്പ് ക്ഷാമം മൂലം വണ്ടിക്കമ്പനികളുടെ 2021 ലെ വരുമാനത്തിൽ 110 ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ 61 ബില്യൺ ഡോളറിന്റെ കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതിസന്ധി 3.9 ദശലക്ഷം വാഹനങ്ങളുടെ നിർമ്മാണത്തെയാണ് ബാധിക്കുന്നത്.
കൂടാതെ കാറുകൾക്ക് മാത്രമല്ല, മൊബൈൽ ഫോൺ, ഗെയിമിംഗ് കൺസോൾ, മറ്റ് ഹാൻഡി ഗാഡ്‌ജെറ്റ് സെഗ്മെന്റുകൾ എന്നിവയിലെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങളാണ് സെമി കണ്ടക്ടറുകൾ. ഇത്തരം സാധനങ്ങളുടെ ആവശ്യം വളരെ കൂടുതലാണ്. ടയർ പ്രഷർ ഗേജുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, പാർക്കിംഗ് സെൻസറുകൾ എന്നിവ കൂടാതെ ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾ ആവശ്യമുള്ള കാർ നിർമ്മാതാക്കൾക്കും ഈ ഭാഗങ്ങൾ പ്രധാനമാണ്. ഒപ്പം എഞ്ചിൻ, ബ്ലൂടൂത്ത് സംവിധാനങ്ങൾ, സീറ്റ് സിസ്റ്റം, കൊളിഷൻ, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റക്ഷൻ, ട്രാൻസ്പിഷൻ, വൈഫൈ, വീഡിയോ ഡിസ്‌പ്ലേ സിസ്റ്റം പോലെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകൾക്കെല്ലാം ചിപ്പുകൾ ആവശ്യമാണ്.
അതുകൊണ്ട് തന്നെ ആഗോള തലത്തിൽ ഇന്റർനെറ്റ്, മൊബൈൽ, കംപ്യൂട്ടിങ്, ഗെയിമിങ് ഉപകരണങ്ങളുടെ ആവശ്യമേറിയിരിക്കുകയാണ് . പിന്നീട് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങുകയും വ്യവസായ സ്ഥാപനങ്ങളെല്ലാം ഒന്നിച്ച് ഉൽപാദന പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്‍തതും ചിപ്പ് നിർമാണ രംഗത്തെ പ്രതിസന്ധിക്ക് ഇടയാക്കി. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിൽ ഫാക്ടറികൾ അടച്ചുപൂട്ടിയ ഫോർഡ്, ജനറൽ മോട്ടോർസ്, ടൊയോട്ട ഉൾപ്പടെയുള്ള വൻകിട വാഹന നിർമ്മാതാക്കളെല്ലാം ഫാക്ടറികൾ ഒന്നിച്ച് തുറന്നതും ആവശ്യക്കാർ കുത്തനെ വർധിക്കുന്നതിനിടയാക്കി എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം, ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ചൈനയുമായി മത്സരിക്കാനാണ് ഇന്ത്യയുടെ പുതിയ ഒരു ബില്യൺ ഡോളർ സംരംഭത്തിൻറെ ലക്ഷ്യമെന്നാണ് സൂചന. നിലവിൽ ഒരു ചിപ്പ് നിർമ്മാതാക്കളും ഈ സംരംഭത്തിൽ താൽപര്യം കാണിച്ചിട്ടില്ലെന്നും സർക്കാർ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മാത്രമല്ല, ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അതിന് പിന്നാലെ, ആഗോള കാർ നിർമാതാക്കളായ ഫോർഡ്, നിസാൻ, ഫോക്സ്വാഗൻ, ഫിയറ്റ് എന്നിവർക്ക് നിർമാണം പോലും കുറക്കേണ്ടതായി വന്നു. കാർ നിർമാതാക്കൾ നൽകുന്നതിനേക്കാൾ വില നൽകി ചിപ്പുകൾ വാങ്ങാമെന്ന് ആപ്പിൾ പോലുള്ള ടെക് ഭീമൻമാർ അറിയിച്ചതും തിരിച്ചടിയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























