കോവിഡ് പ്രതിരോധത്തിന് ശക്തിപകർന്ന് ഡി.ആര്‍.ഡി.എ.ഒ; കോവിഡ് പ്രതിരോധ മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും; രണ്ടാം ബാച്ച് മരുന്ന് മെയ് അവസാനത്തോടെ എത്തുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി.സതീഷ് റെഡ്ഡി

ഡിആര്‍ഡിഎഒ പുറത്തിറക്കിയ കോവിഡ് പ്രതിരോധ മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാക്കും . ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു.
അതെ സമയം തുടക്കത്തില്‍ ഈ മരുന്ന് എയിംസ്, സൈനിക ആശുപത്രികള്‍, ഡിആര്‍ഡിഒ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നും ജൂണ്‍ മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും മരുന്നെത്തുമെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി.സതീഷ് റെഡ്ഡി അറിയിച്ചു .
“മരുന്നിന്റെ ഉല്‍പ്പാദനം പുരോഗമിക്കുന്നുണ്ട് . രണ്ടാം ബാച്ച് മരുന്ന് മെയ് അവസാനത്തോടെ എത്തും. ജൂണ്‍ ആദ്യം മുതല്‍ തന്നെ സ്ഥിരമായ ഉത്പാദനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ബാച്ചില്‍ ഉത്പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കും.
“ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് ശേഷം പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും സാധാരാണ ഉത്പാദനശേഷിയിലെത്താന്‍ ഒരു മാസത്തോളം എടുക്കുമെന്നും ഡിആര്‍ഡിഎ മേധാവി കൂട്ടിച്ചേര്‍ത്തു.
‘കോവിഡ് ബാധിച്ച കോശങ്ങളില്‍ നേരിട്ടാണ് മരുന്ന് പ്രവര്‍ത്തിക്കുക. വൈറസ് മറ്റു ആരോഗ്യകരമായ കോശങ്ങളിലേക്ക് കടക്കുന്നതിനെ ഇത് തടഞ്ഞ് നിര്‍ത്തും. രോഗപ്രതിരോധമായും ഇത് പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ സുഖംപ്രാപിക്കാം. ഒരു വ്യക്തി അഞ്ചു മുതല്‍ ഏഴ് ദിവസം വരെ ദിവസം രണ്ടു തവണ വീതം മരുന്ന് കഴിക്കേണ്ടതുണ്ട്. ഓരോരുത്തരുടേയും ഭാരമനുസരിച്ചും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനനുസൃതവുമായിരിക്കും’ ജി.സതീഷ് റെഡ്ഡി വിശദമാക്കി.
https://www.facebook.com/Malayalivartha



























