Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രം ഒന്നും ചെയ്യുന്നില്ല:പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞെട്ടിച്ച് കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ ഷാഹിദ് ജമീലിന്റെ രാജി: അപ്രതീക്ഷിത നീക്കത്തിൽ പകച്ചു രാജ്യം: ആരോപണങ്ങൾ ഇങ്ങനെ

17 MAY 2021 05:43 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സ‌ർക്കാരിന് വീഴ്‌ച പറ്റിയെന്നും മതിയായ ഗൗരവത്തോടെ സർക്കാർ വിഷയത്തെ കാണുന്നില്ലെന്നും വിമർശിച്ച കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ ഷാഹിദ് ജമീൽ രാജിവച്ചു പുറത്തു പോയിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ വൈറോളജിസ്‌റ്റാണ് ഷാഹിദ് ജമീൽ.


കഴിഞ്ഞ വർഷം പ്രധാനമന്ത്രി കൊവിഡ് വൈറസ് വകഭേദങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉപദേശക സമിതിയാണ് കൊവിഡ് വിദഗ്ദ്ധ സമിതി. ഇന്ത്യൻ സാർസ്-കൊവി-2 ജെനോമിക്‌സ് കൺസോർഷ്യം കൊവിഡ് രോഗാണുവിന്റെ ജനിതക വ്യതിയാനം പഠിച്ച് സർക്കാരിന് നിർദ്ദേശം നൽകാനുള‌ളതായിരുന്നു.

എന്നാൽ ശാസ്‌ത്രീയതയെ അടിസ്ഥാനമാക്കിയുള‌ള നയംരൂപീകരിക്കാൻ രാജ്യത്ത് സാധിക്കുന്നില്ലെന്ന് ഷാഹിദ് ജമാൽ നേരത്തെയും വിമർശിച്ചിരുന്നു. ഇക്കാര്യം ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു.ശാസ്‌ത്രീയതയിലൂന്നിയ നയരൂപീകരണത്തിന് ഇന്ത്യയിൽ ശാസ്‌ത്രജ്ഞന്മാർക്ക് കഴിയുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

കൊവിഡ് പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിക്കണം, ആശുപത്രികളിൽ താൽക്കാലിക സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കിടക്കകളുടെ എണ്ണം കൂട്ടണം, വിരമിച്ച ഡോക്‌ടർമാരെയും നഴ്‌സുമാരെയും ചേർത്ത് കൂടുതൽ ചികിത്സാ സൗകര്യം കൊണ്ടുവരിക, വാക്‌സിൻ ലഭ്യതക്കുറവ് പരിഹരിക്കുക എന്നീ കാര്യങ്ങളിൽ സർക്കാർ മതിയായ ശ്രദ്ധ കൊണ്ടുവരണമെന്ന് ഷാഹിദ് ആവശ്യപ്പെട്ടിരുന്നു.

മാർച്ച് മാസത്തിൽ തന്നെ ഇന്ത്യയിൽ കാണുന്ന കൊവിഡ് വകഭേദമായ ബി 1.617 എന്ന രോഗാണുവിനെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. രോഗപ്രതിരോധത്തിന് സഹായകമാകുന്ന കൂടുതൽ വിവരങ്ങൾ നൽകണമെന്ന് രാജ്യത്തെ 800ഓളം ശാസ്‌ത്രജ്ഞർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

എന്നാൽ പ്രധാനമന്ത്രി ഇക്കാര്യങ്ങളൊന്നും വേണ്ടത്ര ഗൗരവത്തിൽ സമീപിച്ചില്ലെന്ന് ഷാഹിദ് പ്രതികരിച്ചു.രാജിയെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാത്ത അദ്ദേഹം താൻ ചെയ്‌തത് ശരിയായ കാര്യമാണെന്നും അറിയിച്ചു. ഏതായാലും അദ്ദേഹത്തിന് അപ്രതീക്ഷിതമായ ഈ തീരുമാനവുമായി അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യങ്ങളും എല്ലാം തന്നെ ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

അതേസമയം രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.

ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ടെലിഫോണിണിൽ സംസാരിച്ചത്. പല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends