തൃണമൂല്‍ നേതാക്കളുടെ ജാമ്യം അര്‍ധ രാത്രിയൊടെ റദ്ദാക്കി ഹൈക്കോടതി : നാരദ കൈക്കൂലി കേസിലായിരുന്നു അറസ്‌റ്റ്, എംഎൽഎമാരെ റിമാൻഡ് ചെയ്യാൻ ഹൈക്കോടതിയുടെ നിർദ്ദേശം, മമതയുടെ പ്രതിഷേധവും കല്ലേറും

നാരദ ഒളിക്യാമറ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അര്‍ധ രാത്രിയൊടെയാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും നേതാക്കാളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. കേസില്‍ തൃണമൂല്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെയായിരുന്നു ഇന്നലെ രാവിലെ അറസറ്റ് ചെയ്തത്..
ഇവർക്ക് സി.ബി.ഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചെങ്കിലും സി.ബി.ഐയുടെ അടിയന്തര ഹർജി രാത്രിയിൽ പരിഗണിച്ച ഹൈക്കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സി.ബി.ഐക്ക് വേണ്ടി കോടതിയിൽ ഹാജരായത്. അതേസമയം, നാരദ കൈക്കൂലി കേസിൽ പ്രതികളായ ബിജെപി എംഎൽഎമാരായ സുവേന്ദു അധികാരി, മുകൾ റോയ് എന്നിവരെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തിട്ടില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കളെ മാത്രമാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
2014ല്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ച നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി ഒരു കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തില്‍ എത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. എന്നാല്‍ അറസ്റ്റിന് പിന്നാലെ നാടകീയ രംഗങ്ങളായിരുന്നു ബംഗാളില്‍ അരങ്ങേറിയത്.
മന്ത്രിമാരുടെ അറസ്റ്റിനെ തുടര്‍ന്ന് സിബിഐ ഓഫീസിലെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ആറുമണിക്കൂറോളം ഓഫീസില്‍ പ്രതിഷേധിച്ചു. ഇതോടെ തൃണമൂൽ പ്രവർത്തകർ സി.ബി.ഐ ഓഫീസുകൾക്ക് നെരെ കല്ലെറിയുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്‌തു.
മമതാ സി.ബി.ഐ ഓഫീസിൽ തുടർന്ന് ആറ് മണിക്കൂറോളം നേരം പുറത്ത് വ്യാപക ആക്രമണങ്ങളാണ് ഉണ്ടായത്. മമതയ്‌ക്കൊപ്പം സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. ഇവര്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുകയും ഇവരെ പിരിച്ചു വിടാനായി പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. ക്രമസമാധാനം തകരുകയാണെന്നും നിയമവ്യവസ്ഥ അംഗീകരിക്കാൻ മമത തയ്യാറാകണമെന്നും ഗർവർണർ ജഗ്‌ദീപ് ധന്‍കർ ആവശ്യപ്പെട്ടിരുന്നു.
വൈകിട്ട് അഞ്ച് മണിയോടെ മമത സിബിഐ ഓഫീസില്‍ നിന്നും പിന്‍വാങ്ങി മണിക്കൂറുകള്‍ക്കകം ആയിരുന്നു നാല് പേര്‍ക്കും ജാമ്യം ലഭിച്ചത്. അറസ്റ്റില്‍ കോടതി തീരുമാനം നല്‍കുമെന്ന പ്രസ്താവനയോടെ ആയിരുന്നു മമതയുടെ മടക്കം. എന്നാല്‍ അതേ കോടതിയാണ് ഇപ്പോള്‍ നാല് നേതാക്കളുടേയും ജാമ്യം റദ്ദാക്കിയത്.
എംഎല്‍എമാരെ അറസ്‌റ്റ് ചെയ്യാന്‍ സ്‌പീക്കറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ സി.ബി.ഐ സ്‌പീക്കറെ സമീപിക്കാതെ ഗവർണറെ കണ്ടാണ്ട് സി.ബി.ഐ നടപടികൾക്കുള്ള അനുമതി വാങ്ങിയത്. ബംഗാളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് സിബിഐയെ ഉപയോഗിച്ച് ബിജെപി പകവീട്ടുകയാണെന്നും മമത ആരോപിച്ചു.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ആരെയും അനാവശ്യമായി കസ്റ്റഡിയില്‍ വെയ്ക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്യരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സിബിഐയുടെ നടപടിയെന്ന് ടിഎംപി എംപി കല്ല്യാണ്‍ ബാനര്‍ജിയും കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ ടിഎംസി നേതാക്കളുടെ അപേക്ഷ പരിഗണിച്ച കൊല്‍ക്കത്തയിലെ ബാങ്ക്ഷാള്‍ കോടതി വെര്‍ച്വലായി വാദം കേള്‍ക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്‌ദീപ് ധന്‍കറും തമ്മിലുള്ള തർക്കം തുടരുകയാണ്.
https://www.facebook.com/Malayalivartha



























