Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പശുവിൻ്റെ മൂത്രം കുടിച്ചാൽ കൊവിഡിനെ തടയാമെന്നും, ദിവസവും ഗോമൂത്രം കുടിച്ചാൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കേണ്ടതില്ലെന്നും ബിജെപി എംപി പ്രഗ്യാ താക്കൂര്‍, കൂടാതെ ഗോമൂത്രം കുടിക്കുന്ന സമയത്ത് പ്രാർഥനയും നടത്തണം

18 MAY 2021 02:15 PM IST
മലയാളി വാര്‍ത്ത

പശുവിൻ്റെ മൂത്രം കുടിച്ചാൽ കൊവിഡിനെ തടയാമെന്നും, ദിവസവും ഗോമൂത്രം കുടിച്ചാൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കേണ്ടതില്ലെന്നും ബിജെപി എംപി പ്രഗ്യാ താക്കൂര്‍, കൂടാതെ ഗോമൂത്രം കുടിക്കുന്ന സമയത്ത് പ്രാർഥനയും നടത്തണം


കൊവിഡ്-19 ബാധിക്കാതിരിക്കാൻ ഇന്ത്യൻ പശുവിൻ്റെ മൂത്രം കുടിച്ചാൽ മതിയെന്ന് ബിജെപി എംപി പ്രഗ്യാ സിങ് താക്കൂർ. ദിവസവും ഗോമൂത്രം കുടിച്ചാൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതില്ലന്നും, മരുന്നും കഴിക്കേണ്ടതില്ലെന്നും, ശ്വാസ കോശത്തിലെ അണുബാധ തടയാൻ ഗോമൂത്രം മികച്ചതാണെന്നും ഇവർ വ്യക്തമാക്കുന്നു.


രാജ്യത്ത് ഓക്‌സിജൻ ക്ഷാമത്തിന് കാരണമായത് ആലും വേപ്പും പോലെയുള്ള മരങ്ങൾ കുറഞ്ഞതാണ്. ചില ആളുകൾ മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിക്കുകയാണ്. വേപ്പ്, ആൽ, തുളസി എന്നിവ നട്ടുവളർത്തണം. ഓരോ കുടുംബവും പത്ത് മരങ്ങൾ വീതം നട്ടുവളർത്തി പരിപാലിക്കണമെന്നും ബിജെപി എംപി പറഞ്ഞു.

 

ഗോമൂത്രം കുടിക്കുന്ന സമയത്ത് പ്രാർഥനയും നടത്തണമെന്നും സാന്ത് നഗറിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പ്രഗ്യാ സിങ് താക്കൂർ പറഞ്ഞു. മധ്യപ്രദേശിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഭോപ്പാലിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് എംപി വിട്ട് നിൽക്കുന്നതായി ആരോപണം ശക്തമാണ്. എംപിക്കെതിരെ ഭോപ്പാലിൽ പോസ്‌റ്ററുകൾ വ്യാപകമാണ്. ഇതിനിടെയാണ് പ്രതികരണവുമായി പ്രഗ്യാ സിങ് താക്കൂർ എത്തിയത്.

 

നേരത്തെ കൊറോണ വൈറസിനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിൻ്റെ പ്രസ്‌താവന വിവാദമായിരുന്നു. നമ്മളെപ്പോലെ കൊറോണ വൈറസിനും ജീവനുണ്ടെന്നാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ത്രിവേന്ദ്ര സിങ് വ്യക്തമാക്കിയത്.


"ഈ ഭൂമിയിൽ അവർക്കും ജീവിക്കാൻ അവകാശമുണ്ട്. കൊറോണ വൈറസും ജീവജാലകമാണ്. അതിനാൽ നമ്മളെ പോലെ അവയ്‌ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ബുദ്ധിമാന്മാർ ആണെന്ന തോന്നൽ മൂലം മനുഷ്യർ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, അവ നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു" - എന്നും അദ്ദേഹം പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends