കോവിഡിനെ പ്രതിരോധിക്കാൻ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം മണ്ണെണ്ണ കുടിച്ചു: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ വ്യക്തി മരണപെട്ടു

കോവിഡിനെ പ്രതിരോധിക്കാൻ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ദിനംപ്രതി നിരവധി വ്യാജ വാർത്തകളും ചിലികിത്സാരീതികളും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയിൽ ജീവൻ പൊളിഞ്ഞ് വ്യക്തിയുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
കോവിഡ് വരാതിരിക്കാൻ കുടിച്ചത് മണ്ണെണ്ണ ഒടുവിൽ ദാരുണാന്ത്യം. ഭോപ്പാലില്‍ ടെയിലറായി ജോലി നോക്കുന്ന മഹേന്ദ്രയാണ് ദാരുണമായി മരിച്ചിരിക്കുന്നത്. രണ്ട് ദിവസമായി മഹേന്ദ്രക്ക് പനിയുണ്ടായിരുന്നു. ഇത് കൊറോണ വൈറസ് രോഗമെന്ന സംശയം ഇയാള്‍ സുഹൃത്തുമായി പങ്കുവെച്ചു.
തുടര്‍ന്ന് കോവിഡിനെ പ്രതിരോധിക്കാനായി സുഹൃത്തിെന്റ നിര്‍ദേശപ്രകാരം മണ്ണെണ്ണ കുടിക്കുകയായിരുന്നു ഉണ്ടായത്. കോവിഡ് പ്രതിരോധത്തിന് മണ്ണെണ്ണ സഹായിക്കുമെന്നായിരുന്നു സുഹൃത്തിെന്റ വാദം.
മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായ മഹേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ക്ക് കോവിഡ് പരിശോധന നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4329 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,78,719 ആയി ഉയർന്നിരിക്കുകയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.09%. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തില്‍ താഴെയാകുന്നത്.പ്രതിദിന കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 17853 രോഗികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.നിലവില്‍ 33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























