ഒളിംപിക് മെഡലിസ്റ്റ് സുശീല്‍ കുമാര്‍ എവിടെ... കൊലക്കുറ്റത്തിന് പൊലീസ് തേടുന്നതിനിടെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ; സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്; കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഒളിംപിക് മെഡലിസ്റ്റ് സുശീല്‍ കുമാറിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം സുശീല്‍ കുമാര്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ശനിയാഴ്ച സുശീലിനെതിരെ ജാമ്യമില്ലാ വാറണ്ട് ഡല്‍ഹി കോടതി പുറത്തിറക്കിയിരുന്നു.
ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. ഒളിംപിക്സ് ഗുസ്തിയില്‍ രണ്ട് തവണ മെഡല്‍ നേടിയിട്ടുള്ള സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്.
സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ എഫ്‌ഐആര്‍ ചുമത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും സുശീല്‍ കുമാറിനെ കുറിച്ച് തുമ്പുകളൊന്നും ഡല്‍ഹി പൊലീസിന് കിട്ടിയില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഡല്‍ഹി പൊലീസ് സുശീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് സുശീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുക. സുശീലിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപയും പാരിതോഷികം നല്‍കും.
https://www.facebook.com/Malayalivartha



























