ഡല്‍ഹിയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യഭ്യാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൂടാതെ പത്തു കിലോ സൗജന്യ റേഷന്‍ വിഹിതവും സംസ്ഥാനത്ത് അനുവദിച്ചു. സംസ്ഥാനത്ത് 72 ലക്ഷം റേഷന്‍ കാര്‍ഡുടമകളാണ് ഉള്ളത്. അവര്‍ക്ക് സര്‍ക്കാര്‍ അഞ്ചു കിലോ റേഷന്‍ നല്‍കി വരുന്നുണ്ടായിരുന്നു. ഇതുകൂടാതെ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു കിലോ അധിക റേഷന്‍ സംസ്ഥാനത്ത് നല്‍കുന്നുണ്ട്.
റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ദരിദ്രരായവര്‍ക്കും റേഷന്‍ എത്തിക്കും. കോവിഡ് മൂലം അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 50,000 രൂപയുടെ എക്‌സ് ഗ്രേഷ്യ തുക നല്‍കും. കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 2,500 രൂപ നല്‍കുകയും അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
ഏക ആശ്രിതരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പെന്‍ഷനും പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും ലോക്ഡൗണ്‍ മെയ് 24 വരെ നീട്ടിയിരുന്നു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.89 ശതമാനമായി കുറഞ്ഞു. 4,482 കോവിഡ് കേസുകളാണ് പുതുതതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് മൂലം 265 മരണങ്ങളും രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 5,000ല്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha



























