Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വിവാഹിതരാകാതെ ഒരുമിച്ച്‌ ജീവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ് - ഹരിയാന ഹൈകോടതി'; കോടതി പരാമർശം കമിതാക്കൾ നല്‍കിയ ഹരജിയില്‍

18 MAY 2021 07:54 PM IST
മലയാളി വാര്‍ത്ത

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സമൂഹികപരമായും ധാര്‍മികപരമായും അംഗീകരിക്കാനാകാത്തതാണെന്ന് പഞ്ചാബ് - ഹരിയാന ഹൈകോടതി. സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും നാടുവിട്ട കമിതാക്കള്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എച്ച്‌.എസ് മദാനിന്റേതാണ് വിധി.

നിലവില്‍ ഒരുമിച്ച്‌ കഴിയുകയാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും താണ്‍ തരണ്‍ ജില്ലയില്‍ നിന്നുള്ള 22കാരനായ ഗുര്‍വീന്ദര്‍ സിങ്ങും 19കാരിയായ ഗുല്‍സാ കുമാരിയും സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാര്‍ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും അതിനാല്‍ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നും യുവതിയുടെ ആധാര്‍ കാര്‍ഡ് വീട്ടുകാരുടെ പക്കലായതിനാല്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായെന്നും ഇരുവരുടെയും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, ഇരുവരും അവരുടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അംഗീകാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇത് സാമൂഹികപരമായും ധാര്‍മികപരമായും അംഗീകരിക്കാനാവില്ലെന്നും ഹരജി തള്ളിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കി.

ഒളിച്ചോടി വിവാഹം കഴിക്കാതെ ഒരുമിച്ച്‌ ജീവിക്കുന്ന കമിതാക്കള്‍ളുടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അംഗീകാരം നല്‍കിയാല്‍ സാമൂഹിക ഘടന തകരാറിലാകുമെന്ന് നേരത്തെ ഇതേ ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends