ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന ബലാത്സംഗത്തിനിരയാക്കി. സോനബദ്ര ജില്ലയിലെ ഹര്‍കിതാഹ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. മൊതാകിപഹാഡിയിലെ മലമുകളിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി.
ഇതിനിടെ വനത്തില്‍ മരം വെട്ടുന്ന മൂന്നുപേര്‍ ആക്രമിക്കുകയും പെണ്‍കുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടുകാര്‍ക്ക് അടുത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുകയും മൂന്നു പ്രതികളെയും പിടികൂടുകയുമായിരുന്നു.
https://www.facebook.com/Malayalivartha



























