Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ-അഴിമുഖം ഫെല്ലോഷിപ്പ്; 21 വരെ അപേക്ഷിക്കാം, മലയാളത്തിലും ഇംഗ്ലീഷിലും പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിൽ അപേക്ഷ സമർപ്പിക്കാം

18 MAY 2021 09:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ കൊവിഡ് 19 മഹാവ്യാധിയുടെ അതിതീഷ്ണമായ രണ്ടാം തരംഗത്തിലൂടെ കടന്നു പോകുകയാണ്. ഈ കാലഘട്ടത്തിൽ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന പത്ര പ്രവര്‍ത്തനമാണ് രാജ്യത്തിന് ആവശ്യമായിട്ടുള്ളത്.ദു:ഖത്തിന്റേയും വേര്‍പാടിന്റേയും നഷ്ടത്തിന്റേയും കഥകള്‍, ധീരതയുടേയും പ്രതിരോധത്തിന്റേയും കഥകള്‍, സര്‍ക്കാരും പൊതുസമൂഹവും സംഘടനകളും വ്യക്തികളും മറ്റും നടത്തുന്ന തയ്യാറെടുപ്പുകളുടെ വാര്‍ത്തകള്‍. ഇവയൊക്കെ പങ്കുവെയ്ക്കുന്ന മാധ്യമപ്രവര്‍ത്തനം.

സര്‍ക്കാരിന്റേയും അധികാരികളുടേയും പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളും വീഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കില്‍ വസ്തുതകളെ നിരത്തിക്കൊണ്ട് പത്രപ്രവര്‍ത്തകര്‍ അവ രേഖപ്പെടുത്തേണ്ടതുണ്ട്.

 

അതേസമയം തന്നെ, മഹാവ്യാധിയും അത് കൈകാര്യം ചെയ്യുന്നതിനായി കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളും ജനങ്ങളുടെ ജീവിതത്തിലും നാടിന്റെ സമ്പത്ത് വ്യവസ്ഥയിലും ഉണ്ടാക്കുന്ന, ഒന്നിനൊന്നോട് ചേര്‍ന്ന് പ്രത്യക്ഷമായി, സര്‍പ്പിളാകൃതയില്‍ സങ്കീര്‍ണ്ണമാകുന്ന അവസ്ഥാ വിശേഷത്തെക്കുറിച്ച്‌ പത്രപ്രവര്‍ത്തകര്‍ ജാഗരൂകരാകേണ്ടതുമുണ്ട്.

ഇക്കാര്യത്തില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ലക്ഷ്യമിട്ട് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്‌ഐ) തങ്ങളുടെ മാധ്യമ ഫെല്ലോഷിപ്പുകളുടെ രണ്ടാം സഞ്ചിക അവതരിപ്പിക്കുകയാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദ്രാബാദ്, ബംഗളുരു എന്നീ ആറ് വലിയ മെട്രോപ്പോളിറ്റന്‍ നഗരങ്ങള്‍ക്കു പുറത്ത് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക.

 

 

 

 

 

 

 

 

 

 

 

 

 

 

ആദ്യ റൗണ്ടില്‍ രാജ്യത്താകമാനമുള്ള മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന 21 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫെല്ലോഷിപ്പ് നല്‍കുകയുണ്ടായി. രണ്ടാം റൗണ്ടില്‍ 25 ഫെല്ലോഷിപ്പുകള്‍ ഇംഗ്ളീഷിലുള്ള റിപ്പോര്‍ട്ടിംഗിനും മലയാളത്തിലെ റിപ്പോര്‍ട്ടിംഗിനും ആയിട്ടാണ് നല്‍കുന്നത്. മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഫെല്ലോഷിപ്പുകള്‍ പ്രമുഖ മലയാളം വാര്‍ത്താ വിശകലന പോര്‍ട്ടലായ അഴിമുഖത്തിന്റെ പങ്കാളിത്തത്തോടെയാണ് നല്‍കുന്നത്.

പൊതുതാല്പര്യമുള്ള അത്യന്തം വിപുലമായ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് അതെക്കുറിച്ച്‌ ആഴത്തില്‍ പഠിച്ച്‌ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനായി 30,000 രൂപ ഓരോ വ്യക്തിയ്ക്കും ഫെല്ലോഷിപ്പിന്റെ ഭാഗമായി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ച്‌ ഒരു മാസത്തിനുള്ളില്‍ 1000 മുതല്‍ 1500 വാക്കുകളില്‍ ഉള്ള റിപ്പോര്‍ട്ട് ആണ് തയ്യാറാക്കി സമര്‍പ്പിക്കേണ്ടത്.

 

ഫെല്ലോഷിപ്പിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ആവശ്യമെന്ന് കണ്ടാല്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ അവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനും ഉപദേശങ്ങള്‍ക്കുമായി നിയോഗിക്കും. ഇത്തരത്തില്‍ തയ്യാറാക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള അവസരമൊരുക്കും.

 

 

 

 

 

 

 

 

 

 

 

 

ഇതോട് അനുബന്ധമായി നല്‍കിയിരിക്കുന്ന ലിങ്കില്‍ ഫെല്ലോഷിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ട്. ആപ്ലിക്കേഷന്‍ എങ്ങനെ സമര്‍പ്പിക്കാം, തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അതില്‍ നിന്നും മനസ്സിലാക്കാം. വിഖ്യാത മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങുന്ന, എന്‍എഫ്‌ഐ നിയോഗിച്ചിട്ടുള്ള ജൂറി അപേക്ഷകള്‍ പരിശോധിക്കുകയും

അതിലെ മികവിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ കണ്ടെത്തുകയും ചെയ്യും. മലയാളത്തിലെ ഫെല്ലോഷിപ്പുകള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത് അഴിമുഖത്തിലെ മുതിര്‍ന്ന പത്രാധിപന്മാരും എന്‍എഫ്‌ഐ പ്രതിനിധികളും അടങ്ങുന്ന ജൂറി സംയുക്തമായിട്ടായിരിക്കും ചെയ്യുക.

 

 

സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും. താല്പര്യമുള്ളവര്‍ ആദ്യം തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ശ്രമിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി പൂര്‍ത്തിയായി 15 ദിവസങ്ങള്‍ക്കകം തന്നെ ഫെല്ലോഷിപ്പുകള്‍ക്ക് അര്‍ഹരായവരെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ടവരെ ഇ- മെയില്‍ മുഖാന്തരം അറിയിക്കും. എന്‍എഫ്‌ഐയുടെ വെബ് സൈറ്റിലും അവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കും.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends