വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് വരനെ കാണാതായതോടെ വരന്റെ കൂട്ടത്തില്‍ വന്നയാളെ വിവാഹം കഴിച്ച് വധു

വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വരനെ കാണാതായതോടെ, വരന്റെയൊപ്പം ചടങ്ങിനായി വന്നയാളെ വിവാഹം കഴിച്ച് വധു. ഉത്തര്‍പ്രദേശിലെ മഹാരാജ്പുരില്‍ രണ്ടു ദിവസം മുമ്ബാണ് ഈ സംഭവം ഉണ്ടായത്. വിവാഹത്തിനായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയശേഷമാണ് വിവാഹമണ്ഡപത്തില്‍നിന്ന് വരനെ കാണാതായത്.
വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വരനെ കാണാതായത്. ഇതോടെ വരനെ തിരഞ്ഞു ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും നാട്ടിലാകെ അലഞ്ഞു. എന്നാല്‍ വരന്റെ പൊടിപോലും കണ്ടെത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഇതോടെ വിവാഹം മുടങ്ങുമെന്ന ഘട്ടമെത്തി. അതിനിടെ വരന്റെ വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ തര്‍ക്കവും തുടങ്ങി. അതിനിടെയാണ് വരന്റെയൊപ്പം വന്ന ഒരാള്‍ പ്രശ്‌നപരിഹാരത്തിനായി തങ്ങളുടെ കൂട്ടത്തിലെ ഒരു യുവാവ് വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചത്. ആദ്യമൊന്ന് പകച്ചുപോയെങ്കിലും വധു വിവാഹത്തിന് സമ്മതിച്ചു. ഇതോടെ, മുന്‍ നിശ്ചയപ്രകാരം അതേ വേദിയില്‍ വധു, താന്‍ വിവാഹം കഴിക്കേണ്ടിയിരുന്ന ആള്‍ക്കൊപ്പം വന്ന സംഘത്തിലെ യുവാവിനെ ജീവിതപങ്കാളിയാക്കി. വിവാഹം നടന്നശേഷം വധുവും കുടുംബവും പൊലീസ് സ്‌റ്റേഷനിലെത്തി, വിവാഹം കഴിക്കേണ്ടിയിരുന്ന ആള്‍ക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കി. അതിനിടെ വരന്റെ കുടുംബവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാണാതായ തന്റെ മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവരുടെ പരാതി. സംഭവത്തെക്കുറിച്ച് പൊലീസ അന്വേഷിച്ചുവരികയാണെന്ന് മഹാരാജ്പുര്‍ ഇന്‍സ്‌പെക്ടര്‍ ശേഷ് നരെയ്ന്‍ പാണ്ഡേ പറഞ്ഞു.
https://www.facebook.com/Malayalivartha



























