ഉത്തര്‍പ്രദേശിൽ പെട്രോളും ടയറും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിച്ചു; സംഭവത്തില്‍ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ

ഉത്തര്‍പ്രദേശിലെ ബലിയയില്‍ പെട്രോളും ടയറും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ബലിയയിലെ മാല്‍ദേവ് ഘട്ടിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് ദിവസം മുമ്ബും നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിരുന്നു. വിവരമറിഞ്ഞ പൊലീസ് ഉടന്‍ സ്ഥലത്തെത്തി മൃതദേഹം പെട്രോളും ടയറും ഉപയോഗിച്ച് കത്തിച്ചു. നദിയില്‍ മൃതദേഹങ്ങള്‍ തള്ളുന്നത് തടയാന്‍ പൊലീസ് പട്രോള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെയാണ് ഇത്തരമൊരു സംഭവം.
https://www.facebook.com/Malayalivartha



























