'ജനങ്ങളുടെ ചെലവില്‍ വാക്‌സിന്‍ കയറ്റി അയച്ചിട്ടില്ല'; ന്യായീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവല്ല

രാജ്യത്തെ ജനങ്ങളുടെ ചെലവില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവല്ല. വലിയ ജനസംഖ്യയുള്ളതുകൊണ്ട് തന്നെ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'മഹാമാരിക്കെതിരെ പോരാടുന്നതിന് ഐക്യത്തോടെ തുടരുക' എന്നത് പ്രധാനമാണ്, വാക്‌സിനുകളും മരുന്നുകളും കയറ്റുമതി ചെയ്ത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഇപ്പോള്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സിനുകള്‍ വിദേശത്തേക്ക് അയച്ച സാഹചര്യത്തെക്കുറിച്ചും കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ പ്രതിജ്ഞാബദ്ധതകളെക്കുറിച്ചും പ്രസ്താവനയില്‍ പൂനവല്ല വിശദീകരിച്ചു.
ജനുവരിയില്‍ വാക്‌സിനുകള്‍ തയാറാപ്പോള്‍ ഇന്ത്യയില്‍ ഒരു ശേഖരം ഉണ്ടായിരുന്നു. ആ സമയം കൊവിഡ് കേസുകള്‍ എക്കാലത്തെയും താഴ്ന്ന നിലയിലായിരുന്നുവെന്നും വാക്‌സിനേഷന്‍ ഡ്രൈവ് വിജയകരമായി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, മറ്റു പല രാജ്യങ്ങളും 'കടുത്ത പ്രതിസന്ധി' യിലും 'സഹായത്തിന്റെ തീവ്രമായ ആവശ്യത്തിലും' ആയിരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ അവര്‍ക്കായി നീട്ടി. മഹാമാരി ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിരുകളാല്‍ പരിമിതപ്പെടുത്താന്‍ കഴിയുന്നതല്ല, ആഗോളതലത്തില്‍ വൈറസിനെ പരാജയപ്പെടുത്താന്‍ എല്ലാവര്‍ക്കും കഴിയുന്നത് വരെ നമ്മള്‍ ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗവും വാക്സിന്‍ ക്ഷാമവും മൂലം ഭീഷണി സന്ദേശങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഏപ്രിലില്‍ പൂനവല്ലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം, യുകെയിലേക്ക് പുറപ്പെട്ട പൂനവല്ല അടുത്ത ആഴ്ചയില്‍ തിരിച്ചെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്കിടയിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയുടെ പ്രസ്താവന.
ഡല്‍ഹി ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ക്ഷാമം കാരണം എല്ലാവര്‍ക്കും നിശ്ചയിച്ചത് പ്രകാരം വാക്‌സിന്‍ എടുക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതോടെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























