വിദ്യാര്‍ഥികളുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി... സി.ബി.എസ്.ഇ പത്താംക്ലാസ്സ് പരീക്ഷാഫലം ജൂലായ് മാസം പ്രഖ്യാപിച്ചേക്കും...

വിദ്യാര്‍ഥികളുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി... സി.ബി.എസ്.ഇ പത്താംക്ലാസ്സ് പരീക്ഷാഫലം ജൂലായ് മാസം പ്രഖ്യാപിച്ചേക്കും...
നേരത്തെ ജൂണ്‍ 11-നകം മാര്‍ക്കുകള്‍ സമര്‍പ്പിച്ച് ജൂണ്‍ മൂന്നാംവാരത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.സി വ്യക്തമാക്കിയിരുന്നു. ഈ മഹാമാരിക്കാലത്ത് പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സി.ബി.എസ്.ഇ സ്‌കൂളുകളുടെയും അധ്യാപകരുടെയും സുരക്ഷ മാനിച്ച് വിദ്യാര്‍ഥികളുടെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടുകയാണെന്ന്' സി.ബി.എസ്.ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് സന്യം ഭരദ്വാജ് അറിയിച്ചു.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മേയ് നാലിന് നടത്താനിരുന്ന പത്താക്ലാസ്സ് പരീക്ഷ സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നു. അതിനാലാണ് വിദ്യാര്‍ഥികളുടെ അസൈന്‍മെന്റുകളും ക്ലാസ്സ് ടെസ്റ്റുകളുടെ മാര്‍ക്കും ഉപയോഗിച്ച് ഫലം മൂല്യനിര്‍ണയം നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമിയിട്ടില്ല.
"
https://www.facebook.com/Malayalivartha



























