ഉത്തര്‍ പ്രദേശ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു... ഗുഡ്ഗാവിലെ മെഡാന്റ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം

ഉത്തര്‍ പ്രദേശ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ മെഡാന്റ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 56 വയസായിരുന്നു.
ഉത്തര്‍പ്രദേശിലെ റവന്യൂ-പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രിയായിരുന്നു. മുസഫര്‍നഗര്‍ ചര്‍തവാള്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്.
കഴിഞ്ഞ വര്‍ഷം കമല്‍ റാണി വരുണും ചേതന്‍ ചൗഹാനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വിജയ് കശ്യപിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് എന്നിവര്‍ അനുശോചിച്ചു.
കോവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമാവുന്ന അഞ്ചാമത്തെ ബി.ജെ.പി നിയമസഭ സാമാജികനാണ് കശ്യപ്. ദല്‍ ബഹദുര്‍ കേരി (സലോണ്‍), കേസര്‍ സിങ് ഗന്‍വാര്‍ (നവാബ്ഗഞ്ച്), രമേഷ് ദിവാകര്‍ (ഒരയ്യ), സുരേഷ് കുമാര്‍ ശ്രീവാസ്തവ (ലഖ്‌നോ) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ച ബി.ജെ.പി എം.എല്‍.എമാര്‍.
"
https://www.facebook.com/Malayalivartha



























