രാജ്യത്തിന് ആശങ്കയായി പ്രതിദിന കോവിഡ് മരണനിരക്ക്... കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 4500 പേര്‍ക്ക്

രാജ്യത്തിന് ആശങ്കയായി പ്രതിദിന കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,83,248 ആയി ഉയര്‍ന്നു.
ചികിത്സയിലും കഴിയുന്നവരില്‍ പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും മരണനിരക്ക് ഉയര്‍ന്നേക്കാം. അതേസമയം, രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവും രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,54,96,330 ആയി. പുതിയതായി 3,89,851 പേര്‍ കോവിഡ് മുക്തി നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























