Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടൗട്ടേ ചുഴലിക്കാറ്റ്; ബാര്‍ജിലുണ്ടായിരുന്ന 22 പേര്‍ മുങ്ങി മരിച്ചു; 51 പേരെ ഇതുവരെ കണ്ടെത്തിയില്ല; കാണാതായവരില്‍ മലയാളിയും; 188 പേരെ നവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി

19 MAY 2021 04:53 PM IST
മലയാളി വാര്‍ത്ത

ടൗട്ടേ ചുഴലിക്കാറ്റിനിടയില്‍ അറബിക്കടലില്‍ മുംബൈ തിരത്തിന് സമീപത്തായിയുണ്ടായ അപകടത്തില്‍പ്പെട്ട ബാര്‍ജിലുണ്ടായിരുന്ന 22 പേര്‍ മുങ്ങി മരിച്ചു. 51 പേരെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാണാതായവരില്‍ മലയാളിയും. പാലാ വള്ളിച്ചിറ സ്വദേശി നെടുമ്പള്ളില്‍ ജോയല്‍ ജെയ്‌സണി (26)നെയാണ് കാണാതായത്.

ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ തൊഴിലാളികളാണിവര്‍. 261 പേരുമായി പോയ ബാര്‍ജ് ആണ് മുങ്ങിയത്. ബാര്‍ജില്‍ കുടുങ്ങിയ 188 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാവികസേനയുടെ തിരച്ചിലില്‍ 22 പേരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഭീമന്‍ ചങ്ങാടങ്ങളെന്ന് വിളിക്കുന്ന ബാര്‍ജില്‍ നിന്ന് രക്ഷപ്പെടുത്തിയ 188 തൊഴിലാളികളുമായി ഐഎന്‍എസ് കൊച്ചി കപ്പല്‍ ഇന്ന് രാവിലെ മുംബൈ തുറമുഖത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാവികസേന കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 'ഭയനാകരമായ അവസ്ഥയായിരുന്നു. ഞങ്ങള്‍ രക്ഷപ്പെടുമെന്ന് കരുതിയതല്ല. ജീവിക്കാനുള്ള ദൃഢനിശ്ചയത്തോടെ എട്ടു മണിക്കൂറോളം കടലില്‍ നീന്തി. ഒടുവില്‍ നാവികസേന രക്ഷപ്പെടുത്തി' രക്ഷപ്പെട്ടെത്തിയ 19-കാരനായ മനോജ് ഗൈറ്റ് എന്നയാള്‍ പറഞ്ഞു.

എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി മുംബൈയ്ക്കടുത്ത് കടലില്‍ നങ്കൂരമിട്ടുകിടന്ന ബാര്‍ജുകള്‍ തിങ്കളാഴ്ചയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ പി-305 ബാര്‍ജ് ബോംബൈ ഹൈയില്‍ മുങ്ങിപ്പോയി. ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജ് കാറ്റില്‍പ്പെട്ട് മണ്ണിലുറച്ചു. മറ്റൊരു ബാര്‍ജും എണ്ണഖനനം നടത്തുന്നതിനുള്ള റിഗ്ഗും ആഴക്കടലിലേക്ക് ഒഴുകിപ്പോയി. ഗാല്‍ കണ്‍സ്ട്രക്ടറിലുണ്ടായിരുന്ന 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചിരുന്നു.

ശക്തമായ കാറ്റും, മഴയും തീരമായും ഉണ്ടായിരുന്നതിനാല്‍ കപ്പലുകളില്‍ നിന്ന് ഹെലികോപ്ടര്‍ ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍ രക്ഷാബോട്ടുകള്‍ കടലിറക്കാന്‍ സാധിക്കാതെ വന്നത് അപകടത്തിന്റെ ആഘാതം കൂട്ടി.

സാഹചര്യം പ്രതികൂലമാണെന്ന് കണ്ടയുടനെ തന്നെ തൊഴിലാളികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തങ്ങളോട് ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടാന്‍ നിര്‍ദേശിച്ചതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സതീഷ് നര്‍വാദ് പറഞ്ഞു. ബാര്‍ജിന് നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു അത്. തക്കസമയത്ത് തന്നെ സഹായമെത്തിയതില്‍ തന്നെപ്പോലെ ഒരുപാട് പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതായും സതീഷ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends