ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ദുരിതത്തിലായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് നരേന്ദ്രമോദി

ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ സഹായധനം നല്‍കുന്നതാണ്. ദുരിതത്തിലായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിക്കുകയുണ്ടായി.
എന്നാല്‍ അതിനിടെ ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജിലുണ്ടായിരുന്ന 22 പേരുടെ മൃതദേഹം കണ്ടെത്തുകയുണ്ടായി. 63 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 188 പേരെ രക്ഷിച്ചെന്ന് അറിയിക്കുകയുണ്ടായി. അപകടത്തില്‍പ്പെട്ട 29 മലയാളികളില്‍ 16 പേരും സുരക്ഷിതരാണ്. പ്രധാനമന്ത്രി സ്ഥിതികള്‍ വിലയിരുത്തുകയുണ്ടായി. രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























