Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശ്വസിക്കാം ...പതിമൂന്ന് ആഴ്ചക്കാലം കൊണ്ട് കുതിച്ചുയർന്ന കോവിഡ് നിരക്കിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായതായി കേന്ദ്രം; 200 ജില്ലകളിൽ പുതിയ കേസുകൾ കുറഞ്ഞു..കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഈ മാസം അവസാനം വരെ തീവ്രവ്യാപനം തുടരുമെന്നാണ് റിപ്പോർട്ട്‌... ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ സ്ഥിതി മെച്ചപ്പെടുത്താം എന്നാണ് പ്രതീക്ഷ

19 MAY 2021 06:16 PM IST
മലയാളി വാര്‍ത്ത


പതിമൂന്ന് ആഴ്ചക്കാലം കൊണ്ട് കുതിച്ചുയർന്ന കോവിഡ് നിരക്കിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായതായി കേന്ദ്രം. 200 ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പുതിയ കേസുകളിൽ കുറവ് രേഖപ്പെടുത്തിയതായി സർക്കാർ പറഞ്ഞു. കേരളത്തിലും നേരിയ ആശ്വാസമായി ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായാണ് കാണുന്നത് .

 

“കോവിഡ് മഹാമാരിയുടെ കർവ് സ്ഥിരത കൈവരിക്കുന്നു”, റീപ്രൊഡക്ഷൻ നമ്പർ (R) 1 ൽ താഴെയായി കുറഞ്ഞു, ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ കെ.വി.പോൾ പറഞ്ഞു. കോവിഡ് വ്യാപനം ചുരുങ്ങുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, മേയ് 11 മുതൽ 17 വരെ ശരാശരി 18.45 ലക്ഷം ടെസ്റ്റുകൾ ചെയ്തതിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.9 ശതമാനമാണ്. ഫെബ്രുവരി 16-22 ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

 

“പല സംസ്ഥാനങ്ങളിലും സമഗ്രമായ പരിശ്രമങ്ങളുടെയും, നിയന്ത്രണങ്ങളുടെയും, പരിശോധനയുടെയും അടിസ്ഥാനത്തിൽ കർവ് സ്ഥിരത കൈവരിക്കുന്നുണ്ട്.”, എന്നാൽ ഇപ്പോഴും ആശങ്കയ്ക്ക് കാരണമായി നിൽക്കുന്ന സംസ്ഥാനങ്ങളുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളുടെ കർവ് ആശങ്ക നൽകുന്നതാണെന്ന് പോൾ പറഞ്ഞു.

 

 

മിക്സഡായ തരത്തിലുള്ള ഒരു ചിത്രമാണ് മുന്നിൽ, എന്നാൽ മൊത്തത്തിൽ ഒരു സ്ഥിരത ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ശാസ്ത്രീയമായ വിലയിരുത്തലിൽ ഞങ്ങൾക്ക് മനസിലായത് റീപ്രൊഡക്ഷൻ സംഖ്യ ഇപ്പോൾ ഒന്നിൽ താഴെയാണ്. അതായത് കോവിഡ് മൊത്തത്തിൽ ചുരുങ്ങുന്നുണ്ട്. ഇത് സാധ്യമായത് സമഗ്രമായ പരിശ്രമങ്ങളുടെയും, നിയന്ത്രണങ്ങളുടെയും, പരിശോധനയുടെയും അടിസ്ഥാനത്തിലാണ്” പോൾ പറഞ്ഞു.

 

 

രോഗം ബാധിച്ച ഒരാളിൽ നിന്ന് രോഗം ബാധിക്കാവുന്ന ശരാശരി ആളുകളുടെ എണ്ണം കണക്കാക്കുന്നതാണ് റീപ്രൊഡക്ഷൻ സംഖ്യ. അത് ഒന്നിൽ താഴെ ആകുമ്പോൾ രോഗ വ്യാപനം കുറയുന്നതിന്റെ സൂചനയാണ് നൽകുന്നത്.

 

 

ഇത് ആദ്യ ഘട്ട സൂചനകളാണ്. എന്നാൽ കണ്ടെയ്ൻമെന്റ് ടെസ്റ്റിങ്ങിലോ എന്തെങ്കിലും അലംഭാവം ഉണ്ടായാൽ അത് പുതിയൊരു ഉയർച്ചക്ക് കാരണമാകും. “നിരക്ക് കുറയുന്നത് ഇതിന്റെ ഭാഗമാണ്, എന്നാൽ പോസിറ്റിവിറ്റി നിരക്കിൽ നമുക്ക് കുറവ് സാധ്യമാകുന്നത് നമ്മൾ ഇപ്പോൾ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികൾ മന്ദഗതിയിലാവുകയോ കയ്യിൽ നിന്ന് പോകാനോ പാടില്ല” അദ്ദേഹം പറഞ്ഞു.

 

 

ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ഏപ്രിൽ 13നും 19നും ഇടയിൽ പ്രതിദിനം ഇന്ത്യ 15.25 ലക്ഷം ടെസ്റ്റുകൾ നടത്തി. അതിൽ പ്രതിവാരം 16.9 ശതമാനം പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി. ഏപ്രിൽ 20-26 വരെ 16.95 ലക്ഷം ടെസ്റ്റുകൾ നടത്തിയപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 20.3 ആയിരുന്നു. ഏപ്രിൽ 27 മുതൽ മേയ് 3 വരെ 18.13 ലക്ഷത്തിന് 21.3 ശതമാനവും മേയ് 4-10 ൽ 18.16 ലക്ഷത്തിന് 21.4 ശതമാനവും, മേയ് 11-17ൽ 18.45 ലക്ഷത്തിന് 16.9 ശതമാനവുമായിരുന്നു പോസിറ്റിവിറ്റി നിരക്ക്.

 


ഇതിൽ ഒരു ആശങ്കയായി 22 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും പുതുച്ചേരിയും അതുപോലെ ഗോവ, പശ്ചിമ ബംഗാൾ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും 30 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തതായി കണക്കുകളിൽ കാണാം. മറ്റു ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഡിലും 20-30 ശതമാനത്തിനുമിടയിൽ പോസിറ്റിവിറ്റി നിരക്കാണ് റിപ്പോർട്ട് ചെയ്തത്.

 

 

ഇതിലെ എട്ട് സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നും കേന്ദ്രം പറഞ്ഞു. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബിഹാർ, ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയതായി സർക്കാർ പറഞ്ഞു.

 

 

മറ്റു ആറ് സംസ്ഥാനങ്ങളായ തമിഴ്നാട്, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്കിലും കേസുകളിലും വർധനവുണ്ടാകുന്നുണ്ട്. എന്നാൽ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, അസം, നാഗാലാ‌ൻഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും കേസുകൾ കൂടുന്നതായും കാണാം.

 


മൊത്തത്തിൽ 199 സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തു. യുപിയിലെ 39 ജില്ലകളിലും, മധ്യപ്രദേശിലെ 33 ജില്ലകളിലും കേസുകളിൽ കുറവുണ്ടായി. തെലങ്കാന (27), മഹാരാഷ്ട്ര (24) തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇരുപതിലധികം ജില്ലകളിലും കേസുകളിൽ കുറവുണ്ടായി.

 

 

മഹാരാഷ്ട്രയിലെ പൂനെ, നാഗ്പൂർ, നാസിക്, ജില്ലകൾ, യുപിയിലെ ലക്‌നൗ, വാരണാസി, ജില്ലകൾ, ഗുജറാത്തിലെ സൂറത്ത്, മധ്യപ്രദേശിലെ ഗ്വാളിയോർ, ഛത്തീസ്ഗഡിലെ രാജ്പുർ തുടങ്ങിയ എട്ട് ജില്ലകളിൽ കഴിഞ്ഞ മൂന്ന് ആഴ്ചകളായി കേസുകളിലും, പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തി.

 

 

എന്നാൽ മറ്റു എട്ട് ജില്ലകൾ, അതും തെക്ക് ഇന്ത്യയിലെ ജില്ലകളിൽ കേസുകളും പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ മൂന്ന് ആഴ്ചകളായി വർധിക്കുകയാണ്. കേരളത്തിലെ മലപ്പുറം, കൊല്ലം, തമിഴ്നാടിലെ കോയമ്പത്തൂർ , ചെങ്കൽപ്പെട്ട്, ആന്ധ്രാപ്രദേശിലെ വൈഎസ്ആർ ജില്ല, അനന്തപുർ, കർണാടകയിലെ ബെല്ലാരി, പുതുച്ചേരി എന്നിവിടങ്ങളിലാണ് കേസുകളും പോസിറ്റിവിറ്റി നിരക്കും കൂടുന്നത്.

 

 

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഈ മാസം അവസാനം വരെ തീവ്രവ്യാപനം തുടരുമെന്നാണ് റിപ്പോർട്ട്‌. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ സ്ഥിതി മെച്ചപ്പെടുത്താം എന്നാണ് പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends