45 വയസ്സിന് മുകളിലുള്ള തന്റെ ജോലിക്കാർക്ക് വാക്സിനേഷൻ ഉറപ്പാക്കി അല്ലു അർജുൻ

മലയാളികൾക്ക് എക്കാലവും പ്രിയപെട്ടവനാണ് തെലുങ്ക് നടൻ അല്ലു അർജുൻ. ഇപ്പോഴിതാ തന്റെ 45 വയസ്സിന് മുകളിലുള്ള എല്ലാ ജോലിക്കാർക്കും വാക്സിനേഷൻ ഉറപ്പ് വരുത്തിയിരിക്കുകയാണ് താരം. താരം തന്നെയാണ് മുൻ കൈ എടുത്ത് ഇതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിയിരിക്കുന്നത്.
അടുത്തിടെ ആയിരുന്നു അല്ലുവിന് കൊവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം വീട്ടിൽ തന്നെ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന അല്ലു രോഗമുക്തി നേടിയ ശേഷം കുടുംബാംഗങ്ങളെയും മക്കളെയും കാണാൻ സാധിച്ച സന്തോഷവും ആരാധകരുമായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണിപ്പോള്‍ തന്‍റെ ജോലിക്കാരുടെ സുരക്ഷ താരം ഉറപ്പാക്കിയിരിക്കുന്നത്.
അടുത്തിടെ അല്ലുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനുശേഷം വീട്ടിൽ തന്നെ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന അല്ലു രോഗമുക്തി നേടിയ ശേഷം കുടുംബാംഗങ്ങളെയും മക്കളെയും കാണാൻ സാധിച്ച സന്തോഷവും ആരാധകരുമായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണിപ്പോള്‍ തന്‍റെ ജോലിക്കാരുടെ സുരക്ഷ താരം ഉറപ്പാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























