അത് ഒരു മണ്ടന്‍ നിയമം;സുപ്പര്‍മാര്‍ക്കറ്റില്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പോലീസ്

രാജ്യത്ത് കോവിഡ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ നിർദേശങ്ങൾ അനുസരിക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. എന്നാൽ ആരോഗ്യപ്രവർത്തകർ തന്നെ കോവിഡ് പ്രോട്രോകൾ ലംഘിച്ചാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു സാഹചര്യമാണ് കർണാടകയിൽ സംഭവിച്ചിരിക്കുന്നത്.
മാസ്ക് ധരിക്കാതെ ഷോപ്പിങ്ങിനെത്തിയ ഡോക്ടര്‍ക്കെതിരെ കേസ്. കോവിഡ് വ്യാപനഘട്ടത്തില്‍ മാസ്ക് ധരിക്കണമെന്ന കര്‍ശന നിയമം ഉള്ളപ്പോള്‍ അത് ലംഘിച്ചു മാളില്‍ ഷോപ്പിങ്ങിന് എത്തിയ ഡോ. ശ്രീനിവാസിനെതിരെയാണ് കര്‍ണ്ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാസ്ക് ധരിക്കാത്തതില്‍ ഷോപ്പ് മാനേജര്‍ ചോദ്യം ചെയ്തപ്പോള്‍ അത് ഒരു മണ്ടന്‍ നിയമമാണ് എന്നുപറഞ്ഞ് ഡോക്ടര്‍ തര്‍ക്കിച്ചു. കടയിലെ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മംഗളൂരുവിലെ ഷോപ്പിങ് മാളിലെ ബില്ലിങ് സെക്ഷനില്‍ നിന്ന ശ്രീനിവാസനോട് മാസ്ക് ധരിച്ച മറ്റൊരു കസ്റ്റമര്‍ മാസ്ക് ധരിക്കാന്‍ പറയുന്നതും ഇദ്ദേഹം അത് നിരസിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് മാനേജര്‍ ഇടപെടുകയും മാസ്ക് വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ വാക്കുതര്‍ക്കത്തിലാണ് മാസ്ക് ധരിക്കുന്നത് മണ്ടന്‍ നിയമമാണ് എന്നായിരുന്നു ഡോക്ടറുടെ വാക്കുകൾ.
https://www.facebook.com/Malayalivartha



























