മാസ്ക് ധരിക്കാതെ പൊതുനിരത്തിൽ എത്തിയ വീട്ടമ്മയെ മക്കളുടെ മുന്നിലിട്ട് മര്‍ദിച്ച് പോലീസ്, നടു റോഡിലൂടെ വലിച്ചിഴച്ചു; ക്രൂരമായ വീഡിയോ ദൃശ്യങ്ങൾ പുറത്തായി

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി ആശങ്കാജനകമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം കർശന നിയന്ത്രണങ്ങളിലൂടെ കടന്ന് പോകുന്നതിനിടെ പല ഇടങ്ങളിൽ നിന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ, മാസ്ക് ധരിക്കാതെ പൊതു നിരത്തിൽ എത്തിയ സ്ത്രീയെ പോലീസുകാർ മർദ്ദിച്ച സംഭവമാണ് പുറത്ത് വരുന്നത്.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സ്ത്രീയെ അവരുടെ മകളുടെ മുന്നില്‍ വച്ചാണ് ഒരു സംഘം പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു യുവതിയും മകളും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, ഏപ്രിൽ ഏഴിനും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് മാസ്ക് ശരിയായി ധരിക്കാത്ത യുവാവിനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചത്. പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ തല്ലിച്ചതയ്ക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ ക്യഷ്ണ കിയർ എന്ന മുപ്പത്തിയഞ്ചുകാരനാണ് മർദ്ദനമേറ്റത്.
അസുഖബാധിതനായി ആശുപത്രിയിൽ കിടക്കുന്ന അച്ഛനെ കാണാൻ പോകുന്നതിനിടെയാണ് കൃഷ്ണ കിയാറിനെ പോലീസ് പിടിക്കുന്നത്. യുവാവ് മാസ്ക് ധരിച്ചിരുന്നുവെങ്കിലും അത് മൂക്കിൽ നിന്നും താഴ്ന്നാണ് കിടന്നിരുന്നത്. ഇത് കണ്ട പോലീസുകാർ ഇയാളോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൃഷ്ണ തയ്യാറാകാതെ വന്നതോടെയാണ് മർദ്ദനം ആരംഭിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സമീപത്തുണ്ടായിരുന്ന ഒരാൾ സംഭവം തുടക്കം മുതൽ മൊബൈലിൽ പകർത്തിയിരുന്നു. യാതൊരു ദയയുമില്ലാതെ പോലീസുകാർ കൃഷ്ണയെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കൃഷ്ണയുടെ ഒപ്പമുണ്ടായിരുന്ന ചെറിയ മകൻ സഹായത്തിനായി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നടുറോഡിൽ ഇത്തരമൊരു സംഭവം നടന്നിട്ടും യുവാവിനെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നാണ് ചില പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha



























