എന്‍.എസ്.ജി മുന്‍ ഡയറക്ടര്‍ ജനറല്‍ ജെ.കെ ദത്ത് കോവിഡ് ബാധിച്ചു മരിച്ചു; മരണമടഞ്ഞത് മുംബൈ ഭീകരാക്രമണത്തെ നേരിട്ട എന്‍.എസ്.ജി കമാന്‍ഡോ സംഘത്തെ നയിച്ച ഉദ്യോഗസ്ഥൻ

നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) മുന്‍ ഡയറക്ടര്‍ ജനറല്‍ ജെ.കെ ദത്ത് കോവിഡ് ബാധിച്ചു മരിച്ചു. 72 വയസുള്ള ദത്ത് ഏപ്രില്‍ 14 മുതല്‍ മേദാന്ത ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു.
2008 ലെ മുംബൈ ഭീകരാക്രമണത്തെ നേരിട്ട എന്‍.എസ്.ജി കമാന്‍ഡോ സംഘത്തെ നയിച്ചത് ദത്തായിരുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദത്ത് പെെട്ടന്നുള്ള ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമേരിക്കയിലുള്ള ഒരു മകളും നോയിഡയില്‍ ജോലി ചെയ്യുന്ന മകനും ഭാര്യയുമാണ് ദത്തിെന്റ കുടുംബം.
https://www.facebook.com/Malayalivartha



























