കോവിഡ് ആശങ്കയകലാതെ മഹാരാഷ്ട്ര; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34,031 കോവിഡ് കേസുകള്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34,031 കോവിഡ് കേസുകള്‍. 594 പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,457 രോഗികള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു മടങ്ങി.
സംസ്ഥാനത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് പൂനെയിലാണ്. 4,490 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 52 പേര് മരിച്ചു. അഹമ്മദ്നഗറാണ് തൊട്ടു പിന്നിലുള്ളത്. 3,502 കോവിഡ് കേസുകളും 27 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha



























