രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍ 30 ദിവസത്തെ പരോള്‍ അനുവദിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍; നടപടി പേരറിവാളന്റെ മാതാവ് അര്‍പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ച്

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തോളമായി ജീവപര്യന്തം തടവില്‍ കഴിയുന്ന പേരറിവാളന്‍ 30 ദിവസത്തേക്ക് പരോള്‍ (സാധാരണ അവധി) അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പേരറിവാളെന്റ മാതാവ് അര്‍പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തമിഴ്‌നാട് ജയില്‍ മാന്വല്‍ വ്യവസ്ഥ പ്രകാരം 30 ദിവസത്തേക്ക് സാധാരണ അവധിക്ക് പോകാന്‍ അനുവദിച്ച് ഉത്തരവിറക്കിയത്.
ജയിലില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്നങ്ങളുള്ള മകന്റെ ജീവന് ആപത്തുണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുമ്ബാണ് പേരറിവാളെന്റ മാതാവ് അടിയന്തര പരോള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ഒൗപചാരികതകള്‍ പൂര്‍ത്തിയാക്കിയ ശേഷം പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളില്‍ പോകാന്‍ പേരറിവാളനെ ഇതോടെ അനുവദിച്ചേക്കും.
രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലായിരുന്നു പേരറിവാളനെന്ന അറിവ് അറസ്റ്റിലാവുന്നത്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു. എല്‍ടിടിഇ പ്രവര്‍ത്തകനും ഗൂഢാലോചനയുടെ സൂത്രധാരനുമായ പേരറിവാളന്‍ രണ്ട് ബാറ്ററികള്‍ വാങ്ങിയതായും അതാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയെ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയായിരുന്നു അദ്ദേഹത്തിന് ആദ്യം കോടതി വിധിച്ചത്. എന്നാല്‍ 2014ല്‍ പേരറിവാളന്‍, മുരുകന്‍, സന്തന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























