Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജീവ് ഗാന്ധി വധക്കേസ്... 30 വര്‍ഷത്തോളമായി ജീവപര്യന്തം തടവില്‍ കഴിയുന്ന പേരറിവാളന് 30 ദിവസത്തേക്ക് പരോള്‍

20 MAY 2021 06:54 AM IST
മലയാളി വാര്‍ത്ത

രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷത്തോളമായി ജീവപര്യന്തം തടവില്‍ കഴിയുന്ന പേരറിവാളന് 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.

പേരറിവാളന്റെ മാതാവ് അര്‍പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തമിഴ്നാട് ജയില്‍ മാന്വല്‍ വ്യവസ്ഥ പ്രകാരം 30 ദിവസത്തേക്ക് സാധാരണ അവധിക്ക് പോകാന്‍ അനുവദിച്ച് ഉത്തരവിറക്കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പേരറിവാളന്റെ മാതാവ് അടിയന്തര പരോള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്.

 



ജയിലില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ള മകന്റെ ജീവന് ആപത്തുണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ.

ഔപചാരികതകള്‍ പൂര്‍ത്തിയാക്കിയ ശേഷം പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളില്‍ പോകാന്‍ പേരറിവാളനെ ഇതോടെ അനുവദിച്ചേക്കും.

 


1991 ജൂണിലായിരുന്നു പേരറിവാളന്‍ അറസ്റ്റിലാകുന്നത്. എല്‍ടിടിഇ പ്രവര്‍ത്തകനും ഗൂഢാലോചനയുടെ സൂത്രധാരനുമായ പേരറിവാളന്‍ രണ്ട് ബാറ്ററികള്‍ വാങ്ങിയതായും രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ അത് ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു.

കേസില്‍ വധശിക്ഷയായിരുന്നു അദ്ദേഹത്തിന് ആദ്യം കോടതി വിധിച്ചത്. 2014ല്‍ പേരറിവാളന്‍, മുരുകന്‍, സന്തന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends