നാസല്‍ സ്വാബിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വീട്ടിലിരുന്നും സ്വയം കൊവിഡ് ടെസ്റ്റ് നടത്താം; കോവിസെല്‍ഫ് കിറ്റ് ഉടന്‍ വിപണിയിലെത്തും; ഐസിഎംആര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഇനി മുതല്‍ വീട്ടിലിരുന്നു കൊവിഡ് 19 പരിശോധന വിജയകരമായി നടത്താം. ഇതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ബുധനാഴ്ച്ച ഒരു നിര്‍ദേശം നല്‍കി. ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ സാന്നിധ്യമില്ലാതെ ഒരു വ്യക്തിക്ക് സ്വയം കൊവിഡ്
ടെസ്റ്റ് നടക്കാന്‍ സാധിക്കും. ഈ പരിശോധന എങ്ങനെ നടത്താമെന്നും ഐസിഎംആര്‍ വിശദീകരിക്കുന്നു. ഹോം ടെസ്റ്റിനായി കോവിസെല്‍ഫ് എന്ന ഒരു കിറ്റിന് അംഗീകാരം നല്‍കിയതായി ഐസിഎംആര്‍ വ്യക്തമാക്കി.
കൊവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റാണ് കോവിസെല്‍ഫ് . മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുക.
രോഗലക്ഷണമുളള വ്യക്തികളും ലാബില്‍ പരിശോധിച്ച് കൊവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക.
കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്‍റീനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം.
കോവിസെല്‍ഫ് ടെസ്റ്റ് '18 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളില്‍ നിന്നു സ്വയം ശേഖരിച്ച നാസല്‍ സ്രവം അല്ലെങ്കില്‍ 2 വയസോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികളില്‍ നിന്ന് മുതിര്‍ന്നവര്‍ ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ച് പരിശോധന നടത്താം. ലക്ഷണങ്ങളുള്ളവരും ലബോറട്ടറി സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുമായി സമ്പർക്കത്തിൽ ഉള്ളവരും മാത്രമേ ഈ ഗാര്‍ഹിക പരിശോധന തിരഞ്ഞെടുക്കാവു എന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha



























