'കൊറോണ ദേവി'; കൊവിഡില്‍ നിന്ന് ഭക്തരെ രക്ഷിക്കാന്‍ തമിഴ്‌നാട്ടിലെ ക്ഷേത്രം

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് സര്‍ക്കാരും ആരോഗ്യമേഖലയും കഠിന പരിശ്രമങ്ങള്‍ നടത്തുന്നതിനിടെ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. കൊവിഡ് 19 ല്‍ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനായാണ് ക്ഷേത്രത്തില്‍ 'കൊറോണ ദേവി' എന്ന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
ബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സബ്രദായമാണെന്നാണ് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. മുന്‍കാലങ്ങളില്‍ പ്ലേഗ്, കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്ന സമയത്ത് ഈ ക്ഷേത്രത്തിലെ ദേവതകളാണ് ഭക്തരെ രക്ഷിച്ചിരുന്നതെന്നാണ് ആളുകളുടെ വിശ്വാസം.
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, വിഗ്രഹം തയ്യാറാക്കുന്നതിന് ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ പ്രതിഷ്ഠയോട് അനുബന്ധിച്ച് 48 ദിവസത്തെ പ്രത്യേക പ്രാര്‍ത്ഥനകളും ക്ഷേത്രത്തില്‍ നടത്തുന്നുണ്ട്. മഹാ യാഗം നടക്കുന്ന സമയത്ത് പ്രാര്‍ത്ഥനകള്‍ നടത്താന്‍ ഭക്തര്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുവാദമില്ല.
കൊറോണ വൈറസ് പടരുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ ലോക്കഡൗൺ ശക്തമാക്കിയിരുന്നു. പുതിയ ലോക്കഡൗൺ മാനദണ്ഡമനുസരിച്ച്, പലചരക്ക്, പച്ചക്കറി, ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. മെയ് 10 മുതല്‍ 24 വരെ രണ്ടാഴ്ച്ചയാണ് തമിഴ്നാട്ടില്‍ സമ്പൂർണ ലോക്കഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























