ഇനി വീട്ടിൽ ഇരുന്നും കോവിഡ് ടെസ്റ്റ് ചെയ്യാം; അംഗീകാരം നല്‍കി ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, എങ്ങനെ ഉപയോഗിക്കണമെന്ന് സംബന്ധിച്ചുള്ള മാര്‍ഗരേഖ പുറത്തിറക്കി

റാപ്പിഡ് ആന്‍റിജന്‍ കിറ്റ് ഉപയോഗിച്ച് വീട്ടില്‍ ഇരുന്ന് കോവിഡ് പരിശോധിക്കാവുന്നതാണ്. അതിനായി കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം നല്‍കി ഇന്ത്യ. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഇത്തരത്തിൽ അംഗീകാരം നല്‍കിയത്. കോവിഡ് ടെസ്റ്റ് കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് സംബന്ധിച്ചുള്ള മാര്‍ഗരേഖയാണ് ഐസിഎംആര്‍ പുറത്തുവിട്ടിരിക്കുന്നത്.
രോഗലക്ഷണം ഉള്ളവരോ, നേരത്തെ ലാബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരോ മാത്രം കിറ്റ് ഉപയോഗിക്കുക എന്നാണ് ഐസിഎംആര്‍ നൽകുന്ന നിര്‍ദേശം. ഇങ്ങനെയുള്ളവരല്ലാത്തവര്‍ വീടുകളില്‍ നിന്ന് പരിശോധന നടത്തരുത് എന്നും പറയുന്നുണ്ട്.
അതേസമയം പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൈലാബ് ഡിസ്‍കവറി സൊലൂഷന്‍സ് ലിമിറ്റഡാണ് വീടുകളില്‍ നടത്താവുന്ന കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത് തന്നെ. കോവി സെല്‍ഫ്‍ടിഎം എന്നാണ് കിറ്റിന് പേര് നൽകിയിരിക്കുന്നത്. ഇതിന്‍റെ ഉപയോഗത്തിനായി വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന മൊബൈല്‍ ആപ്പും ഇതോടൊപ്പം വികസിപ്പിച്ചിട്ടുണ്ട്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതാണ്. ടെസ്റ്റ് നടത്തിയതിന് ശേഷം ഫോണില്‍ ടെസ്റ്റ് സ്ട്രിപ്പിന്‍റെ പടമെടുക്കണം. പരിശോധനഫലം തത്സമയം അധികൃതര്‍ക്കും ലഭ്യമാകും വിധമാണ് ആപ്പിന്‍റെ ക്രമീകരണം. ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു.
കിറ്റ് ഉടന്‍ വിപണിയിലെത്തും. കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ഫലം പോസിറ്റീവ് ആയാല്‍ മറ്റ് പരിശോധനകള്‍ ആവശ്യമില്ല. ക്വാറന്‍റൈനിലേക്ക് മാറിയാല്‍ മതി. എന്നാല്‍ ലക്ഷണങ്ങളുണ്ടായിട്ടും ഫലം നെഗറ്റീവ് ആണെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ പറയുന്നു. ആന്‍റിജന്‍ പരിശോധന വീടുകളില്‍ നടത്താമെന്നത് ലാബുകളിലെ തിരക്കും ജോലിഭാരവും കുറയ്ക്കും.
https://www.facebook.com/Malayalivartha



























