"മാസ്‌ക് വയ്ക്കുന്നതൊക്കെ മണ്ടന്‍ തീരുമാനങ്ങളാണ്, ഞാന്‍ അനുസരിക്കില്ല"; മാസ്ക് ഇല്ലാതെ ഷോപ്പിങ്ങ് മാളിലെത്തി ഡോക്ടര്‍

പൊതുസ്ഥലത്ത് മാസ്ക് വെയ്ക്കാതെ ഡോക്ടര്‍. 'ഇതൊക്കെ മണ്ടന്‍ തീരുമാനങ്ങളാണ്' എന്നു പറഞ്ഞാണ് മാസ്ക് ഇല്ലാതെ ഡോക്ടര്‍ ഷോപ്പിങ്ങ് മാളിലെത്തിയത്. മാസ്ക് വെയ്ക്കാത്തത് ചൂണ്ടിക്കാട്ടിയ സ്റ്റോര്‍ മാനേജറോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.
സ്റ്റോര്‍ മാനേജറും ഡോക്ടറും തമ്മിലുള്ള സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിയമം ചൂണ്ടിക്കാണിച്ചിട്ടും ഡോക്ടര്‍ വകവെയ്ക്കാതായപ്പോള്‍ ഈ മാസ്ക് നിയമം എല്ലാവര്‍ക്കും വേണ്ടിയാണെന്നും
എന്റെ സ്റ്റാഫിനും കസ്റ്റമേഴ്സിനും ബാധകമാണെന്നും നിങ്ങള്‍ വിഡ്ഢിത്തം ആണ് കാണിക്കുന്നതെന്നും പറഞ്ഞ് സ്റ്റോര്‍ മാനേജര്‍ ദേഷ്യപ്പെടുന്നത് വിഡിയോയില്‍ കാണാം. താന്‍ ശാസ്ത്രത്തെ ആണ് പിന്തുടരുന്നതെന്നും ഈ മണ്ടന്‍ സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അനുസരിക്കില്ലെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.
അതേസമയം, 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,57,72,400ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 3,874 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ മരണസംഖ്യ 2,87,122 ആയി ഉയര്‍ന്നു. 3,69,077പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 31,29,878 പേരാണ്. രാജ്യത്ത് ഇതുവരെ 2,23,55,440 പേര്‍ രോഗമുക്തരായി. ഇതുവരെ 18,70,09,792 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം മഹാരാഷ്ട്രയില്‍ ഇന്നലെ 34,031പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 51,457പേര്‍ രോഗമുക്തരായി. 54,67,537പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 49,78,937പേര്‍ രോഗമുക്തരായി. 84,371പേരാണ് മരിച്ചത്. 4,01,695പേര്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha



























