Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം, ഇല്ലെങ്കില്‍ നട‌പടി; വാട്‌സ്‌ആപ്പിനോട് കേന്ദ്രം, വാട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ്‌ ഇന്ത്യ

20 MAY 2021 12:16 PM IST
മലയാളി വാര്‍ത്ത

വാട്‌സ്‌ആപ്പ് സ്വകാര്യതാ നയത്തിലെ വിവാദ അപ്‌ഡേറ്റ് പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏഴു ദിവസത്തിനുള്ളില്‍ ഇതിന് മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പിനു സര്‍ക്കാര്‍ നോട്ടിസ് അയച്ചു. പ്രതികരണം തൃപ്തികരമല്ലെങ്കില്‍ 'നിയമാനുസൃത' നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

മേയ് 15 എന്ന നടപ്പാക്കല്‍ സമയപരിധി മാറ്റുന്നത്, വിവര സ്വകാര്യത, ഡേറ്റാ സുരക്ഷ, ഇന്ത്യക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും തുടങ്ങിയ മൂല്യങ്ങളെ മാനിക്കുന്നതില്‍നിന്നുള്ള ഒഴിവാകല്‍ ആകില്ലെന്ന് 18ന് നല്‍കിയ നോട്ടിസില്‍ കേന്ദ്ര ഇലക്‌ട്രോണിക്സ്- ഐടി മന്ത്രാലയം വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

വാട്‌സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സ്വകാര്യതാ നയത്തിലെ മാറ്റങ്ങളില്‍ കടുത്ത ആശങ്കകള്‍ രേഖപ്പെടുത്തിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും വാട്‌സ്‌ആപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിന് ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ കത്തെഴുതിയിരുന്നു. അതിന് പിന്നാലാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

'ഞങ്ങളുടെ നയം സ്വകരിക്കുക അല്ലെങ്കില്‍ പുറത്തുപോകുക' എന്ന നിലപാടാണ്‌ ഇതുവരെ വാട്‌സ്‌ആപ്പ്‌ സ്വീകരിച്ചിട്ടുള്ളത്‌. അക്കൗണ്ട്‌ രജിസ്‌ട്രേഷന്‍ (ഫോണ്‍ നമ്പർ അടക്കം),

 

 

 

 

 

 

 

 

 

 

 

 

 

ഇടപാട്‌ വിവരങ്ങള്‍, സേവന വിവരങ്ങള്‍, മറ്റുള്ളവരുമായി എങ്ങനെ പെരുമാറുന്നു, മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍, ഐ.പി. അഡ്രസ്‌, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ വാട്‌സ്‌ആപ്പുമായി സഹകരിക്കുന്നവര്‍ക്കു കൈമാറുമെന്നതാണു പുതിയ സ്വകാര്യതാ നയത്തിന്റെ കാതല്‍.

യൂറോപ്യന്‍ യൂണിയനിലടക്കമുള്ള ഉപയോക്‌താക്കള്‍ക്കു ഡേറ്റ കൈമാറ്റം തെരഞ്ഞെടുക്കാന്‍ ഉടമസ്‌ഥരായ വാട്‌സ്‌ആപ്പ്‌ അനുമതി നലകിയിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ സ്വതന്ത്ര്യം ഇല്ല. കേന്ദ്ര സര്‍ക്കാര്‍ സ്വരം കടുപ്പിച്ചതോടെ വാട്‌സ്‌ആപ്പ്‌ പുതിയനയത്തില്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണു സൂചന. വാട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ്‌ ഇന്ത്യ.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends