Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

കുരുക്ഷേത്രയുദ്ധത്തിലെ ആയുധങ്ങള്‍ പുറത്തുവരുന്നു... ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും ഉത്തര്‍ പ്രദേശ്... കുരുക്ഷേത്ര യുദ്ധത്തിലെ ആയുധങ്ങള്‍ പുറത്ത്...

26 JUNE 2022 10:38 PM IST
മലയാളി വാര്‍ത്ത

മഹാഭാരതയുദ്ധം വെറും കവി സങ്കല്‍പമാണെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുന്നവരുണ്ട്. അല്ല, നടന്ന കഥയാണെന്നു പറയുന്നവരുമുണ്ട്. എന്നാല്‍ കുറച്ചു കൂടെക്കടന്ന് ഓരോ മനഷ്യന്റേയും മനസില്‍ നടക്കുന്ന ധര്‍മാധര്‍മങ്ങളുടെ പോരാണെന്നും അതിന്റെ പ്രതീകവല്‍ക്കൃത രൂപമാണ് യുദ്ധമെന്നും പറയുന്നവരുണ്ട്. എന്നാല്‍ കവി പറഞ്ഞതിലെ അതിശയോക്തകള്‍ മാറ്റി നിര്‍ത്തിയാല്‍ യുദ്ധം നടന്നിട്ടുണ്ട് എന്നു വാദിക്കുന്നവരുമുണ്ട്. അങ്ങനെയൊക്കെ പറഞ്ഞു സമാധാനിക്കാന്‍ വരട്ടെ.

ഈ വിഭാഗങ്ങളെയെല്ലാം ഒരു പോലെ അമ്പരപ്പിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യു.പിയും ഹരിയാനയും ദല്‍ഹിയുമാണ് മഹാഭാരത കഥയുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലങ്ങള്‍. ഇതില്‍ കുരുക്ഷേത്രയുദ്ധം നടന്നു എന്നു വിശ്വസിക്കപ്പെടുന്നത് ഹരിയാനയിലെ കുരുക്ഷേത്രയിലാണ്. ഇപ്പോഴും അതിന്റെ പേര് അങ്ങനെ തന്നെ.

അവിടെ പ്രസിദ്ധമായൊരു സര്‍വകലാശാലയുമുണ്ട് കുക്ഷേത്ര യൂണിവേഴ്‌സിറ്റി. അതിനടത്തു തന്നെയാണ് ഗുഡ്ഗാവ് എന്നു മുമ്പുപറഞ്ഞിരുന്നതും പിന്നീട് ഗുരുഗാവ് എന്നുമാറ്റിയതുമായ സ്ഥലം. അവിടയാണ് കുരുപാണ്ഡവന്മാരുടെ ആചാര്യനായ ദ്രോണാചാര്യര്‍ ജനിച്ചത്. ജനിച്ചത്.

അതങ്ങനെ പോകുന്നു. എന്നാല്‍ ഇപ്പോള്‍ യു.പി.യിലെ മെയിന്‍പൂരി എന്ന സ്ഥലത്തു നിന്ന് മഹാഭാരതകാലത്തേതെന്ന് ഉറപ്പിക്കാവുന്ന ചില ആയുധങ്ങള്‍ പുറത്തു വന്നിരിക്കുന്നു. മെയന്‍പൂരിക്കടുത്ത് ഗണേഷ് പൂരിലെ ഒരു കൃഷിയിടത്തില്‍ നിന്നും നാലായിരം വര്‍ഷം പഴക്കമുള്ള ആയുധങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കൃഷിക്കായി നിലമൊരുക്കുന്നതിനിടയിലാണ് ഇവ പുറത്തുവന്നത്. സ്വര്‍ണം പോലെ വിലയേറിയലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ചതാണെന്ന് കരുതി സ്ഥലം ഉടമ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. വിവരമറിഞ്ഞ ഗ്രാമീണരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എ.എസ്.ഐ ഉദ്യോഗസ്ഥര്‍ എത്തി ആയുധങ്ങള്‍ ഏറ്റെടുത്തു.

39 പുരാതന ആയുധങ്ങളാണ് കണ്ടെടുത്തത്. വാളുകളും കുന്തമുനകളുമാണ് ആയുധങ്ങളില്‍ ഏറേയും ഇവ കോപ്പര്‍ യുഗത്തിലേതെന്നാണ് പ്രഥമിക വിലയിരുത്തല്‍. സമീപകാലത്ത് മെയിന്‍പുരി മേഖലയില്‍ നിന്ന് നാലായിരം വര്‍ഷം പഴക്കമുള്ള കരകൗശല വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

ഗണേശ് പൂരിയില്‍ നിന്നു കിട്ടിയ ആയുധങ്ങള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്നതല്ലെന്നും യോദ്ധാക്കളുടേതാണെന്നും ഗവേഷകര്‍ പറയുന്നു. 2018-ല്‍ ഭാഗപെട്ടിനടുത്ത് സനൗലിയില്‍ നിന്ന് ബി.സി.രണ്ടായിരത്തിലേതെന്നു കറുതുന്ന രഥങ്ങള്‍ കണ്ടെത്തിയിരുന്നു. മഹാഭാരത കാലത്ത് ഉപയോഗിച്ചിരുന്നവയാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും കുരുക്ഷേത്രയുദ്ധവും പാണ്ഡവ-കൗരവന്മാരും മണ്ണില്‍ നിന്ന് വീണ്ടും വര്‍ത്തമാനകാലത്തേക്ക് ഉയര്‍ന്നു വരികയാണ്. അവരുടെ കുറവും കൂടി ഉണ്ടായിരുന്നു ഇന്ത്യയില്‍. എല്ലാവര്‍ക്കും സ്വാഗതം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (4 minutes ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (9 minutes ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (14 minutes ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (28 minutes ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (40 minutes ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (43 minutes ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (47 minutes ago)

ഇന്ത്യൻ മരുന്നുകൾ പാകിസ്ഥാനി മരുന്നുകൾക്ക് പകരമാവുന്നു  (54 minutes ago)

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു  (1 hour ago)

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (1 hour ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (1 hour ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വൻ ലാഭം, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ  (2 hours ago)

19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം  (2 hours ago)

അതിശൈത്യത്തിൽ രാജ്യ തലസ്ഥാനം  (2 hours ago)

Malayali Vartha Recommends