Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇങ്ങനെ ഡോക്ടറായതുകൊണ്ട് കാര്യമുണ്ടോ, മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകളില്‍ ഒരുതരത്തിലുള്ള സംവരണവും പാടില്ലെന്നു സുപ്രീം കോടതി

29 OCTOBER 2015 07:43 AM IST
മലയാളി വാര്‍ത്ത.

നല്ലമാര്‍ക്കുവാങ്ങി എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് വാങ്ങിച്ചയാളും സംഭരണത്തിന്റെ ആനുകൂല്യത്തില്‍ സീറ്റ് ലഭിച്ചവരും തമ്മില്‍ നല്ല വ്യത്യാസമുണ്ടാകും. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. സംവരണ ആനുകൂല്യങ്ങളില്‍ താഴ്ന്ന റാങ്ക് ലഭിച്ചയാള്‍ മുകളില്‍ വരുകയും അവര്‍ക്ക് സീറ്റ് ലഭിക്കുകയും ചെയ്യുബോള്‍ ഉയര്‍ന്ന റാങ്ക് വാങ്ങിയയാള്‍ താഴേക്ക് പോവുകയും സീറ്റ് ലഭിക്കാതെ വരുകയും ചെയ്യുന്നു. ഈ സ്ഥിതി മാറേണ്ടത് തന്നെയാണ്.
റൂര്‍ക്ക ഐഐടിയില്‍ സംവരണത്തില്‍ അഡ്മിഷന്‍ നേടിയവര്‍ കൂട്ടത്തോടെ തോറ്റ സ്ഥിതിയും അവരെ സസ്‌പെന്‍ഡ് ചെയ്ത വിവാദവും ഉണ്ടായത് അടുത്ത കാലത്താണ്. സംവരണ ആനുകൂല്യത്തില്‍ സീറ്റ് ലഭിക്കുന്നവര്‍ അക്കാദമിക് നിലവാരത്തില്‍ പിന്നോം പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ഒഴിവാക്കേണ്ടതാണ്.
സംവരണ ആനുകൂല്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വന്ന സുപ്രീം കോടതിയുടെ നീരീക്ഷണവും ഗൗരവത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തിന് നിലവാരമുള്ള ഡോക്ടര്‍മാരെ വാര്‍ത്തെടുക്കാന്‍ കഴിയും. ദേശീയ താല്‍പര്യം കണക്കിലെടുക്കുമ്പോള്‍, മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകളില്‍ ഒരുതരത്തിലുള്ള സംവരണവും പാടില്ലെന്നു സുപ്രീം കോടതി. സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തി ഉചിതമായ സമീപനം സ്വീകരിക്കേണ്ടതു സര്‍ക്കാരാണെന്നും ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ലചന്ദ്ര പാന്ത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകളില്‍ സംവരണം ഇല്ലാതാക്കുന്നതു സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് ഡോ. പ്രദീപ് ജെയിന്‍ കേസ് (1984), ഡോ. ഫസല്‍ ഗഫൂര്‍ കേസ് (1988) എന്നിവയുടേതുള്‍പ്പെടെ പല വിധികളിലും വ്യക്തമാക്കിയതാണ് കോടതി പറഞ്ഞു. എന്നാല്‍ അന്നൊക്കെ തങ്ങള്‍ വ്യക്തമാക്കിയ പ്രതീക്ഷ, പുരോഗമനപരമായ മാറ്റമുണ്ടായശേഷവും പ്രതീക്ഷ മാത്രമായി അവശേഷിക്കുകയാണെന്നു കോടതി പറഞ്ഞു. അനന്തതയുമായി മല്‍സരിക്കാനെന്നോണം ആനുകൂല്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും കോടതി വിലയിരുത്തി.
രാജ്യത്തിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്താണ് സംവരണം ഒഴിവാക്കേണ്ടതെന്നും അത് ഉന്നത വിദ്യാഭ്യാസത്തിന്റെയും ആരോഗ്യമേഖലയില്‍ ജനങ്ങള്‍ക്കു ലഭിക്കുന്ന സേവനത്തിന്റെയും നിലവാരം ഉയര്‍ത്തുമെന്നും ഡോ. ഫസല്‍ ഗഫൂര്‍ കേസിലെ വിധി ഉദ്ധരിച്ചു കോടതി പറഞ്ഞു. സൂപ്പര്‍ സ്‌പെഷ്യല്‍റ്റികളില്‍ സംവരണം ഒഴിവാക്കുന്ന കാര്യം കേന്ദ്രവും സംസ്ഥാനങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യമായ മാര്‍ഗരേഖ തയാറാക്കുമെന്നും തങ്ങള്‍ക്കു പ്രതീക്ഷയും വിശ്വാസവുമുണ്ടെന്ന് 1988ലെ വിധിയില്‍ പറഞ്ഞതും കോടതി ചൂണ്ടിക്കാട്ടി.\"\"
സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകളില്‍ മെറിറ്റ് മാത്രം പരിഗണിച്ചാവണം പ്രവേശനമെന്നും ഒരുതരത്തിലുള്ള സംവരണവും പാടില്ലെന്നും പ്രീതി ശ്രീവാസ്തവ കേസിലുള്‍പ്പെടെ (1999) സുപ്രീം കോടതി നല്‍കിയ നിര്‍ദേശത്തോടു യോജിക്കുന്നുവെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വ്യക്തമാക്കി.
ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി സീറ്റുകള്‍ അതേ സംസ്ഥാനക്കാര്‍ക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്നതു ചോദ്യംചെയ്ത ഹര്‍ജികളാണു സുപ്രീം കോടതി പരിഗണിച്ചത്. കേരളം, ബംഗാള്‍, ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നുണ്ടെന്നും മറ്റു 10 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ കോളജുകളില്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകള്‍ ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രാദേശിക സംവരണം തുല്യതയും പിന്നാക്ക സംവരണവും സംബന്ധിച്ച ഭരണഘടനാ വകുപ്പുകളുടെ ലംഘനമാണെന്നും അവര്‍ വാദിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും സൂപ്പര്‍ സ്‌പെഷ്യല്‍റ്റി സീറ്റുകളിലേക്കായി അഖിലേന്ത്യാ പ്രവേശന പരീക്ഷ വേണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, ആന്ധ്രയുടെയും തെലങ്കാനയുടെയും വ്യവസ്ഥ ഭരണഘടനയിലെ 371ഡി വകുപ്പുപ്രകാരം 1974ല്‍ രാഷ്ട്രപതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന എതിര്‍വാദം കോടതി അംഗീകരിച്ചു. ഈ ഉത്തരവു പരിഷ്‌കരിക്കേണ്ടതാണെന്നു മറ്റൊരു കേസില്‍ അഭിപ്രായപ്പെട്ടതാണെങ്കിലും കോടതിയല്ല, ബന്ധപ്പെട്ട അധികാരികളാണു നടപടിയെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. തമിഴ്‌നാടിനെതിരെ ഉന്നയിക്കപ്പെട്ട വാദങ്ങള്‍ അടുത്ത മാസം നാലിനു പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (15 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends