കര്‍ണാടകയിലെ ദേവനഗരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച
കര്‍ണാടകയിലെ ദേവനഗരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. മോദിയുടെ റോഡ് ഷോ നടക്കവേ, വഴിയോരത്തു നിന്ന യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇയാളെ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് പിടികൂടി. അറസ്റ്റ് ചെയ്ത യുവാവിനെ ചോദ്യംചെയ്യുകയാണെന്നും സുരക്ഷാവീഴ്ച ഉണ്ടായില്ലെന്നും പൊലീസ് അറിയിച്ചു.
കര്‍ണാടകയില്‍ മോദിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച ഉണ്ടാകുന്നതു രണ്ടാം തവണയാണ്. ജനുവരിയില്‍ ഹുബ്ബള്ളിയില്‍ റോഡ് ഷോയ്ക്കിടെ വാഹനത്തിന്റെ ചവിട്ടുപടിയില്‍നിന്നു കൈവീശി അഭിവാദ്യം ചെയ്തു മുന്നേറിയ മോദിക്കു മുന്നിലേക്കു ബാരിക്കേഡ് മറികടന്നു പൂമാലയുമായി 15 വയസ്സുകാരന് ഓടിയെത്തി. പ്രധാനമന്ത്രിയുടെ കയ്യകലത്തിലെത്തിയ ബാലനില്‍നിന്നു മാല ഏറ്റുവാങ്ങാന്‍ അദ്ദേഹം കൈനീട്ടിയെങ്കിലും എസ്പിജി (സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ്) ഉദ്യോഗസ്ഥര്‍ കുട്ടിയെ പിടിച്ചുമാറ്റി, മാല വാങ്ങി പ്രധാനമന്ത്രിയെ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha